ശബരിമലയിലെ സ്വർണപ്പാളി മാറ്റിയ സംഭവത്തിൽ പ്രതികരണവുമായി ദേവസം ബോർഡ് പ്രസിഡന്റ് പ്രശാന്ത്. വിഷയത്തിൽ ബോർഡ് തെറ്റ് ചെയ്‌തെന്ന മട്ടിൽ പ്രചാരണം നടക്കുന്നുവെന്നും എന്നാൽ സ്വർണപ്പാളി ചെന്നൈക്ക് മാറ്റിയ നടപടി തന്ത്രിയുടെ ആവശ്യപ്രകാരമാണെന്നും ദേവസം ബോർഡ് പ്രസിഡന്റ് പ്രശാന്ത് അറിയിച്ചു. ഇലക്ട്രോപ്ലേറ്റിംഗ് തുടങ്ങിയ സാഹചര്യത്തിൽ സ്വർണപ്പാളി തിരികെ എത്തിക്കാൻ ആവില്ലെന്നും ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും പ്രശാന്ത് വ്യക്തമാക്കി.
ശബരിമല സ്വർണപ്പാളിവിവാദത്തിൽ ദേവസം ബോർഡിനെ ഹൈക്കോടതി ഇന്നലെ രൂക്ഷമായി വിമർശിച്ചിരുന്നു. ചെന്നൈക്ക് കൊണ്ടുപോയ സ്വർണപ്പാളി തിരികെ എത്തിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മുൻകൂർ അനുമതി ഇല്ലാതെയാണ് ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപാളി ഇളക്കി മാറ്റിയത്. ഇതിനെതിരെ കോടതി നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു.
മുൻകൂർ അനുമതി ഇല്ലാതെ സ്വർണ്ണപാളി ഇളക്കി മാറ്റിയത് അനുചിതമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. സ്പെഷ്യൽ കമ്മീഷണറുടെ മുൻകൂർ അനുമതി വേണമെന്ന് ഉത്തരവുകൾ നിലനിൽക്കുന്നുണ്ടെന്നും ഹൈക്കോടതിയുടെ ഉത്തരവ് അനിവാര്യമായിരുന്നുവെന്നും ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. കോടതിയിൽ നിന്ന് അനുമതി തേടാൻ ആവശ്യത്തിന് സമയമുണ്ടായിരുന്നല്ലോ എന്നും കോടതി ചോദിച്ചു.







