പീഡന പരാതി; വൈദികനെതിരെ ബലാത്സംഗ കേസ്

വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ താമരശേരി രൂപതയിലെ വൈദികനായ ഫാ. മനോജ് ജേക്കബ് പ്ലാക്കൂട്ടത്തിനെതിരെ ബലാത്സംഗ കേസ്. ഫാ. മനോജ് പ്ലാക്കൂട്ടം തന്നെ പീഡിപ്പിച്ചെന്ന 45കാരിയായ വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ചേവായൂര്‍ പൊലീസ് കേസെടുത്തത്.

ഇന്നലെ വൈകീട്ടാണ് വീട്ടമ്മ പരാതി നല്‍കിയത്. 2017 ജൂണ്‍ 15ന് ചേവായൂര്‍ നിത്യസഹായ മാത പളളിവികാരിയായിരിക്കെ ഫാ. മനോജ് തന്നെ കണ്ണാടിക്കലിലുളള ഒരു വീട്ടില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

ഭീഷണിമൂലമാണ് ഇതുവരെ പരാതി നല്‍കാതിരുന്നത്. സംഭവത്തിന് ശേഷം വിദേശത്തുപോയ പരാതിക്കാരി അടുത്തിടെയാണ് നാട്ടില്‍ തിരികെവന്നത്. വീട്ടമ്മയുടെ പരാതിയില്‍ ചേവായൂര്‍ പൊലീസ് ഐപിസി 376-ാം വകുപ്പനുസരിച്ച് ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തു.