റാംനാഥ് ഗോയങ്ക പുരസ്കാരം സ്വതന്ത്ര മാധ്യമ പ്രവർത്തകയായ ഫൗസിയ മുസ്തഫയ്ക്ക്. ന്യൂസ് മലയാളം ചാനലിൽ 2025 ഡിസംബറിൽ പ്രസിദ്ധീകരിച്ച ‘മനസ് തകർന്നവർ മക്കളെ കൊന്നവർ’ എന്ന അന്വേഷണ പരമ്പരയ്ക്കാണ് പുരസ്കാരം. കേരളത്തിൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ സ്വന്തം കുഞ്ഞുങ്ങളെ കൊന്ന അമ്മമാരേ കുറിച്ചുള്ള അന്വേഷണാത്മക പരമ്പരയായിരുന്നു ഇത്.
10 വർഷത്തിനിടയിൽ 112 കുഞ്ഞുങ്ങളാണ് അമ്മമാരാൽ കൊല്ലപ്പെട്ടത്. പെരിനാറ്റൽ സൈക്കോസിസ് എന്ന രോഗത്താലാണ് അമ്മമാർ കുഞ്ഞുങ്ങളെ കൊല്ലുന്നത് എന്നാണ് അന്വേഷണത്തിന്റെ കണ്ടെത്തൽ. ന്യുസ് മലയാളം ചാനലിൽ ന്യുസ് എഡിറ്റർ ആയിരുന്ന ഫൗസിയ ഏഷ്യാനെറ്റ്, ഇന്ത്യ വിഷൻ എന്നി മാധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ നാല് പുരസ്കാരങ്ങളും ഫൗസിയ നേടിയിട്ടുണ്ട്.
Read more
മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശിയായ ഫൗസിയ നിലവിൽ സ്വതന്ത്ര മാധ്യമ പ്രവർത്തകയാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ 7 മലയാളികൾക്ക് രാംനാഥ് ഗോയങ്ക പുരസ്കാരം ലഭിച്ചിട്ടുണ്ട്. ജസ്റ്റിസ് ബി എൻ ശ്രീകൃഷ്ണ, പ്രൊഫസ്സർ. ഡോക്ടർ. സി. രാജ് കുമാർ, പ്രൊഫസ്സർ കെ. ജി. സുരേഷ്, ശ്രീമതി എം. എസ് രോഹിണി നിലേകനി, ഡോക്ടർ എസ്. വൈ ഖുറേഷി എന്നിവർ ജൂറി അംഗങ്ങളായ പാനലാണ് തിരഞ്ഞെടുത്തത്.







