മഴ തുടരുന്നു, ആലപ്പുഴയില്‍ 17 വീടുകള്‍ ഭാഗികമായി തകര്‍ന്നു

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയില്‍ അതീവ ജാഗ്രത . ഇന്നു ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. നദികളിലെ ജല നിരപ്പ് മുന്നറിയിപ്പ് നിരക്കിന് മുകളിലാണ്. ജില്ലയില്‍ ശക്തമായ കാറ്റിലും മഴയിലും 17 വീടുകള്‍ ഭാഗികമായി തകര്‍ന്നു.

മരങ്ങള്‍ വീണാണ് വീടുകള്‍ നശിച്ചത്. ചെങ്ങന്നൂര്‍ താലൂക്കില്‍ 4 ഉം, കാര്‍ത്തികപ്പള്ളി താലൂക്കില്‍ 2 ഉം, മാവേലിക്കര താലൂക്കില്‍ 8 ഉം, കുട്ടനാട് താലൂക്കില്‍ 3 ഉം വീടുകളാണ് തകര്‍ന്നത്. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ 20 അംഗ എന്‍ഡിആര്‍എഫ് ടീം ജില്ലയില്‍ ഇന്ന് വൈകിട്ടോടുകൂടി എത്തിച്ചേരും.ജില്ലയില്‍ മാവേലിക്കരയിലാണ് കൂടുതല്‍ മഴ പെയ്തത്. 91.2 മില്ലീ മീറ്റര്‍.

എറണാകുളം ജില്ലയില്‍ രാത്രി മുതല്‍ ഇടവിട്ടുള്ള മഴ തുടരുന്നു . ജില്ലയില്‍ ഇന്ന് ഓറഞ്ച് അല4ട്ട് ആണ്. ശക്തമായ മഴയ്ക്കു0 ഇടിമിന്നലിനു0 സാധ്യത എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
പമ്പയില്‍ സ്നാനം ചെയ്യുന്നത് നിരോധിച്ചു. കനത്തമഴയുടെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടകരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ആണ് നടപടി

സംസ്ഥാനത്ത് ഇന്ന് അതി തീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് ജാഗ്രതാ നിര്‍ദേശം. നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് ഉണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ഇടുക്കി ജില്ലകളിലാണ് അതിതീവ്ര മഴ സാധ്യത. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.