രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ ദിവസം ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനം: മല്ലികാര്‍ജ്ജുനഖാര്‍ഗെ

രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നിന്നും അയോഗ്യനാക്കപ്പെട്ട ദിവസം ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ. തുല്യത നിഷേധിച്ചാല്‍ രാഷ്ട്രീയ ജനാധിപത്യം തകരുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യം ഭീഷണി നേരിടുന്നുവെന്നുംഅധികാരത്തില്‍ ഇരിക്കുന്നവര്‍ ജനാധിപത്യത്തെ തകര്‍ക്കുകയാണെ്ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷിക ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മിന്നില്‍ വേഗത്തിലാണ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത്.മോദി സര്‍ക്കാര്‍ ഈ കേസില്‍ നടത്തിയത് വലിയ ഉപജാപങ്ങളായിരുന്നു. പിന്നാക്ക വിഭാഗക്കാരന്‍ അല്ലാത്ത വ്യക്തിയാണ് രാഹുലിനെതിരെ കേസ് നല്‍കിയത്. ലളിത് മോദിയും, മെഹുല്‍ ചോക്‌സിയും, നീരവ് മോദിയും പിന്നോക്ക വിഭാഗത്തില്‍ പെട്ടവരല്ല, എന്നിട്ടും പിന്നാക്കക്കാര്‍ക്കെതിരെ രാഹുല്‍ പ്രസംഗിച്ചു എന്ന് പ്രചരിപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നു. യഥാര്‍ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും ഖാര്‍ഗെ വിമര്‍ശിച്ചു.

ലോക്‌സഭയില്‍ അദാനിയും മോദിയും തമ്മിലുള്ള ബന്ധം ചോദിച്ചപ്പോഴാണ് രാഹുലിനെ പുറത്താക്കാന്‍ അവര്‍ തിരുമാനിച്ചത്.
പൊതുമേഖല ബാങ്കുകളിലെസാധാരണ ജനങ്ങളുടെ പണം ആണ് അദാനിക്ക് കേന്ദ്ര സര്‍ക്കാര്‍ ലഭ്യമാക്കിയത്. അത് ഉപയോഗിച്ചാണ് നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ അദാനി വാങ്ങിയതെന്നും ഖാര്‍ഗെ കുററപ്പെടുത്തി. രാജ്യത്തെ മുഴുവന്‍ പ്രതിപക്ഷവും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാന്‍ ഒന്നിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്