കേരളത്തിന് എതിരായ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധന്റെ പരാമർശം ദൗർഭാഗ്യകരം; കോവിഡ് പ്രതിരോധത്തിൽ ആരെയും കുറ്റപ്പെടുത്താനില്ലെന്ന് രാഹുൽ ​ഗാന്ധി

Advertisement

കേരളത്തിലെ കോവിഡ് പ്രവർത്തനങ്ങൾക്കെതിരായ കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധന്റെ പരാമർശം ദൗർഭാഗ്യകരമാണെന്ന് രാഹുൽ ​ഗാന്ധി എം.പി.

രാജ്യം കോവിഡിനെതിരെ ഒരുമിച്ചാണ് പോരാടുന്നത്. അതിന് ഒരു ഭാഗം മാത്രം നോക്കി കുറ്റം പറയുന്നത് ശരിയായ നടപടിയല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കോവിഡ് പ്രതിരോധത്തിൽ ആരെയും കുറ്റപ്പെടുത്താനില്ലെന്നും വയനാട്ടിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ തൃപ്തിയുണ്ടെന്നും രാഹുൽ ​ഗാന്ധി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വയനാട്ടിലെ ജനങ്ങളുടെ പ്രതിനിധിയാണ് ഞാനെന്നും എന്നാൽ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം ഒഴിവാക്കിയതിൽ പരാതിയില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

അതേസമയം കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ രാഹുൽ ​ഗാന്ധി രൂക്ഷവിമർശനം ഉന്നയിച്ചു. ബിജെപി ഭരണം രാജ്യത്തെ എല്ലാ മേഖലകളെയും തകർത്തെന്ന് അദ്ദേഹം പറഞ്ഞു.