പുനര്‍ജനി ഭവന നിര്‍മാണ പദ്ധതി; വി ഡി സതീശന് പിന്നാലെ മണപ്പാട് ഫൗണ്ടേഷനും സിഇഒയ്ക്കുമെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ

പ്രതിപക്ഷ നേതാവ് വി ഡി സതീശന് പിന്നാലെ പുനര്‍ജനി ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട് മണപ്പാട് ഫൗണ്ടേഷനും സിഇഒയ്ക്കുമെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ. എഫ്‌സിആര്‍എ നിയമപ്രകാരം സിബിഐ അന്വേഷണം നടത്തണമെന്നാണ് വിജിലന്‍സിന്റെ ശിപാര്‍ശ. ഇന്നലെ വി ഡി സതീശനെതിരെ പുനര്‍ജനി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വിജിലന്‍സിന്റെ ശുപാർശയുടെ വിവരങ്ങള്‍ പുറത്ത് വന്നിരുന്നു.

പുതിയ ശുപാർശയിൽ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അമീര്‍ അഹമ്മദിന് എതിരെ അന്വേഷണം വേണമെന്നാണ് ശിപാര്‍ശ. പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് എത്തിയതും കൈകാര്യം ചെയ്തതും മണപ്പാട് ഫൗണ്ടേഷനാണെന്ന വിജിലന്‍സിന്റെ മറ്റൊരു റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളും പുറത്തെത്തിയിരുന്നു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പ്രതിപക്ഷ നേതാവിന് പുറമേ മണപ്പാട് ഫൗണ്ടേഷനെ കേന്ദ്രീകരിച്ച് കൂടി അന്വേഷണം വേണമെന്ന് വിജിലന്‍സ് ശിപാര്‍ശ ചെയ്തിരിക്കുന്നത്.

വി ഡി സതീശനും അമീര്‍ അഹമ്മദും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് പ്രളയബാധിതരെ പുനരധിവസിപ്പിക്കാനെന്ന പേരില്‍ വിദേശത്ത് പണം പിരിച്ച് കേരളത്തിലേക്ക് അയച്ചതെന്ന് ഉള്‍പ്പെടെയായിരുന്നു പരാതി. പുനര്‍ജനി പദ്ധതിയുടെ കാലയളവില്‍ മണപ്പാട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് ഒരു കോടി 22 ലക്ഷം രൂപയ്ക്ക് മേല്‍ വന്നതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഈ തുക വിവിധ രാജ്യങ്ങളില്‍ നിന്നായി സ്വരൂപിച്ചതാണ്. വിദേശഫണ്ട് സ്വീകരിച്ചതിന്റെ ശരിയായ രേഖകള്‍ മണപ്പാട് ഫൗണ്ടേഷന്‍ സൂക്ഷിച്ചിട്ടില്ലെന്നും എഫ്‌സിആര്‍എ നിയമലംഘനം നടന്നെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Latest Stories

പു​തു​വ​ർ​ഷ​ത്തി​ലെ ആ​ദ്യ അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദം; ശ​ക്ത​മാ​യ മഴ വരുന്നു, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

IND vs NZ: ഇന്ത്യൻ ആരാധകർക്ക് സന്തോഷ വാർത്ത, ടീമിന് കരുത്താകാൻ അവൻ മടങ്ങിയെത്തുന്നു

'മുണ്ടകൈ ചൂരൽമല ദുരന്തത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ച വീട് ഉടൻ വരും, യൂത്ത് കോൺഗ്രസ് പിരിച്ച ഒരുകോടി 5 ലക്ഷം കൈമാറും'; എല്ലാം ക്ലിയർ ആണെന്ന് വി ഡി സതീശൻ

'സര്‍, ഞാന്‍ താങ്കളെ വന്നു കാണട്ടെ, പ്ലീസ്', പ്രധാനമന്ത്രി മോദി എന്നോട് ഇങ്ങനെയാണ് ചോദിച്ചതെന്ന് ഡൊണാള്‍ഡ് ട്രംപ്; 'ഇന്ത്യ 68 അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ചോദിച്ചു വര്‍ഷങ്ങളായി കാത്തിരിക്കുന്നു'

'നിന്റെയൊക്കെ കൂട്ടത്തോട് പോയി പറഞ്ഞേക്ക് ഒറ്റയാൻ വീണ്ടും കാട് കയറിട്ടുണ്ടെന്ന്'; മോഹൻലാലിന്റെ ഡയലോഗ് പറഞ്ഞ് ശിവകാർത്തികേയൻ; വൈറലായി വീഡിയോ

ഓസ്കർ അക്കാദമി മ്യൂസിയത്തിൽ ‘ഭ്രമയുഗം’ പ്രദർശിപ്പിക്കും; പ്രദർശനം ഫെബ്രുവരി 12ന്; നേട്ടം കൈവരിക്കുന്ന ഏക ഇന്ത്യൻ സിനിമ

പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ഗവേര്‍ണിംഗ് കൌണ്‍സില്‍ ചെയര്‍മാനായി ഡോ ടി വിനയകുമാറിനെ നിയമിച്ചു; പദവിയിലെത്തുന്ന ആദ്യ മലയാളി

T20 World Cup 2026: കപ്പടിക്കാൻ ലങ്കയ്ക്ക് ഇന്ത്യൻ സഹായം, അയൽ രാജ്യത്തിന്റെ നീക്കത്തിൽ ഞെട്ടി ബിസിസിഐ

ജനനായകനിൽ വിജയ്‍ക്ക് 220 കോടി, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മൂന്നാമത്തെയാൾ അനിരുദ്ധ്; മമിതയുടെ പ്രതിഫലം എത്ര?

'കടിക്കാതിരിക്കാൻ നായകള്‍ക്ക് കൗൺസിലിംഗ് നൽകാം, അതുമാത്രമാണ് ഇനി ബാക്കി'; തെരുവുനായ വിഷയത്തിൽ മൃ​ഗസ്നേഹികളെ പരിഹസിച്ച് സുപ്രീം കോടതി