ഇന്ത്യാ ഫസ്റ്റ് ടെക് സ്റ്റാര്‍ട്ട് അപ്പ് കോണ്‍ക്ലേവില്‍ പുരസ്‌കാര നേട്ടവുമായി പ്രൊമിനന്റ് ഇന്നവേഷന്‍ ലാബ്‌സ്

ബാംഗ്ലൂര്‍ നടന്ന ഇന്ത്യാ ഫസ്റ്റ് ടെക് സ്റ്റാര്‍ട്ട് അപ്പ് കോണ്‍ക്ലേവില്‍ ആഗോള തലത്തില്‍ മികച്ച ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ ഉപയോഗത്തിനുള്ള അംഗീകാരം മലയാളിയും കൊച്ചി തൃക്കാക്കരയില്‍ സ്ഥിര താമസം ആയിട്ടുള്ള ഗോപീകൃഷ്ണ എം ബാംഗ്ലൂരിലും സിംഗപ്പൂരിലുമായി പ്രവര്‍ത്തിക്കുന്ന തന്റെ സ്റ്റാര്‍ട്ടപ്പ് സംരംഭം ആയ പ്രൊമിനന്റ് ഇന്നൊവേഷന്‍ ലാബ്‌സിന് വേണ്ടി വേദിയില്‍ ഏറ്റുവാങ്ങി.

14 വര്‍ഷം ടാറ്റാ ഗ്രൂപ്പിന്റെ കൂടെ സര്‍വിസ് എക്‌സ്പീരിയന്‍സ് ഉള്ള ഗോപീകൃഷ്ണ, 2019ല്‍ ടാറ്റ ബ്ലോക്ക് ചെയിന്‍ ഏഷ്യാ പസഫിക് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ഹെഡ് ആയിരിക്കെയാ ണ് റിസൈന്‍ ചെയ്ത് , ബാംഗ്ലൂര്‍ ആസ്ഥാനം ആയി സുഹൃത്തുക്കളോട് ചേര്‍ന്ന് പ്രൊമിനന്റ് ഇന്നവേഷന്‍ ലാബ്‌സ് സ്റ്റാര്‍ട്ട് ചെയ്യുന്നത്.