മതപഠനം തടയുന്ന നടപടികള്‍ അവസാനിപ്പിക്കണം, കര്‍ണാടക വിദ്യാഭ്യാസ വകുപ്പിന് എതിരെ മാര്‍ ആന്‍ഡ്രൂസ് താഴത്ത്

കര്‍ണാടകയില്‍ മതപഠനം തടയുന്ന നടപടികള്‍ക്കെതിരെ സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. മതപഠനത്തിന് എതിരെ കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ച നടപടികള്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ബെംഗളൂരു ക്ലാരിന്‍സ് കോളജിലെ മതപഠനത്തിന് എതിരെയാണ് വിദ്യഭ്യാസ വകുപ്പ് നടപടിയെടുത്തത്.

Read more

ക്രൈസതവര്‍ക്കു മാത്രമായി ബൈബില്‍ പഠനം ഏര്‍പ്പെടുത്തിയതിനെ എതിര്‍ക്കുകയാണ് വിദ്യഭ്യാസ വകുപ്പ്. ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങള്‍ക്ക് ഭരണഘടനാപരമായി നല്‍കപ്പെട്ട അവകാശങ്ങളുടെയും മത സ്വാതന്ത്രത്തിന്റെയും ഭാഗമാണ് മതപഠനമെന്നും, അതിനെതിരെ വിദ്യഭ്യാസ വകുപ്പിന് നീങ്ങാന്‍ അധികാരമില്ലെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.