ക്ഷേത്ര സന്ദര്‍ശനത്തില്‍ രാഷ്ട്രീയമെന്ന് ആരോപണം; ചുട്ടമറുപടിയുമായി പ്രതിഭ

സമൂഹമാധ്യമങ്ങളില്‍ സജീവ സാന്നിദ്ധ്യമുള്ള വ്യക്തിയാണ് കായംകുളം എം എംഎല്‍എ പ്രതിഭ. എം.എല്‍.എ തന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച പോസ്റ്റ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. ചെട്ടികുളങ്ങര കുംഭ ഭരണി ഉത്സവത്തിന് പങ്കെടുത്തതുമായി ബന്ധപ്പെട്ട എംഎല്‍എയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തയാള്‍ക്ക് ചുട്ടമറുപടി എംഎല്‍എ തന്നെ നല്‍കിയതോടെയാണ് പോസ്റ്റ് വൈറലായത്.

ക്ഷേത്ര സന്ദര്‍ശനം നടത്തിയ എംഎല്‍എയുടെ പോസ്റ്റിന് താഴെ “തിരഞ്ഞെടുപ്പ് അടുത്ത് വരുന്നു, ഒരു ബാലന്‍സിംഗ്” എന്നായിരുന്നു ഒരാളുടെ കമന്റ്. ഒട്ടും വൈകാതെ തന്നെ എംഎല്‍എയുടെ മറുപടിയും വന്നു.

“താങ്കളുടെ പിതാവിന്റെ സ്വത്ത് ആണെന്ന് അടിയന്‍ അറിഞ്ഞില്ല. അറിഞ്ഞിരുന്നേല്‍ അടിയന്‍ പോവില്ലായിരുന്നു”- ഇങ്ങനെയായിരുന്നു എംഎല്‍എയുടെ മറുപടി. എംഎല്‍എയുടെ മറുപടിക്ക് നിരവധി പേര്‍ ലൈക്കും ചെയ്തു.