ജനാധിപത്യത്തെ അട്ടിമറിച്ചവര്‍ ഇപ്പോള്‍ ഭരണഘടനാ സംരക്ഷകര്‍ ചമയുന്നു; കോണഗ്രസ് ജനങ്ങളോട് കാണിച്ച് കൊടും ക്രൂരതകള്‍ക്ക് എണ്ണമില്ലെന്ന് പ്രള്‍ഹാദ് ജോഷി

ഇന്ദിരാഗന്ധിയുടെ അധികാരം നിലനിര്‍ത്താന്‍ രാത്രിക്ക് രാത്രി ജനാധിപത്യത്തെ അട്ടിമറിച്ചവരാണ് ഇപ്പോള്‍ ഭരഘടനയുടെ സംരക്ഷകര്‍ ചമഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി. ജനാധിപത്യത്തെയും ഭരണഘടനയെയും ഒരു കുടുംബം നിയന്ത്രിച്ചതും ജുഡീഷ്യറിയെപ്പോലും കൈപ്പിടിയിലൊതുക്കാന്‍ വ്യക്തി താല്‍പര്യത്തിനു വേണ്ടി രാഷ്ട്രീയ ഗൂഢാലോചന നടത്തിയതും മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

മതേതരത്വവും ജനാധിപത്യവും കോണ്‍ഗ്രസ്സിന്റെ രക്തത്തിലില്ലെന്നും അവര്‍ക്ക് ഭരണഘടന തൊടാന്‍ പോലുമുള്ള ധാര്‍മ്മികതയില്ലെന്നും പ്രള്‍ഹാദ് ജോഷി പറഞ്ഞു. അടിയന്തരവാസ്ഥയുടെ 21 മാസം കൊണ്ട്  ചര്‍ച്ചപോലും ഇല്ലാതെ 50 തവണ ഭരണഘടന തിരുത്തി. മൗലികാവകാശങ്ങള്‍പോലും ഹനിച്ചു. കോടതിയെ നിലയ്ക്കുനിര്‍ത്താന്‍ ഇന്ദിരാഗാന്ധി  മൂന്നുമിനിട്ടുകൊണ്ട് ഭരണഘടനാ ഭേഗദതി വരുത്തിയ നിയമത്തിനും അതീതയായി. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും അധികാരപരിധി വെട്ടി കുറച്ചു. ഇന്ദിരാന്ധിക്ക് എതിരെയുള്ള സുപ്രീംകോടതി ഉത്തരവുപോലും പൊതുസമൂഹത്തില്‍ നിന്നും അപ്രത്യക്ഷമായി. ജനങ്ങളോട് കാണിച്ച് കൊടും ക്രൂരതകള്‍ക്ക് എണ്ണമില്ല. 1.83 ലക്ഷം ആളുകളെ താമസിക്കാനുള്ള ജയിലില്‍ 2. 29 ലക്ഷം പേരെ അടച്ചു. 1.71 കോടി പേരെ നിര്‍ബന്ധിതമായി വന്ധീകരിച്ചു.

ജസ്റ്റിസ് ഷായുടെ റിപ്പോര്‍ട്ട് അനുസരിച്ച്  നിര്‍ബന്ധിത വന്ധീകരണം നടത്തിയ 1774പേര്‍ അണുബാധ മൂലം മരിച്ചു. നിരവധി പേരെ വെടിവച്ചുകൊന്നു. അതില്‍ അധികവും മുസ്ലിംങ്ങളായിരുന്നു. ഒരു അന്വേഷണമോ നടപടിയോ ഉണ്ടായില്ല. നിയമവിരുദ്ധ ഉത്തരവുകള്‍ നടപ്പിലാക്കാത്ത 25000 ല്‍ അധികം ഉദ്യോഗസ്ഥരെയാണ് പുറത്താക്കിയത്. എല്ലാ മാധ്യമങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി.അന്ന് സിപിഐയും കോണ്‍ഗ്രസ് ഭരണത്തിന്റെ ഭാഗമായിരുന്നു. കേരളത്തില്‍ ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിട്ടു. കരുണകാരന്റെ ഭരണകാലത്തെ രാജന്‍ കൊലക്കേസ് ഉള്‍പ്പടെ നിരവധിപേര്‍ ക്രൂശിക്കപ്പെട്ടു.

പോലീസിന്റെ ക്രൂരതയേറ്റ നിരവധിപേര്‍ ജീവിക്കുന്ന രക്തസാക്ഷികളായി. ജന്മഭൂമിയും കേസരിയും പോലുള്ള മാധ്യമങ്ങള്‍ പൂട്ടിച്ചു. മാധ്യമപ്രവര്‍ത്തകന്‍ പി.വി.കെ.നെടുങ്ങാടിയെ ജയിലില്‍ അടച്ചു. ഈ ആളുകളാണ് ജനാധിപത്യത്തെയും മാധ്യമ സ്വാതന്ത്രയത്തെയും  പറ്റി  പറയുന്നത്. കോണ്‍ഗ്രസ്സിന് അധികാര കസേര മാത്രമായിരുന്നു എന്നും ലക്ഷ്യം. ഭരണഘാടനാ ശില്‍പിയായ ഡോ. അംബേദ്ക്കറെ പോലും തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചവരാണ് കോണ്‍ഗ്രസ്സുകാര്‍. അവര്‍ ജനാധിപത്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരുമല്ല,പ്രവര്‍ത്തിച്ചിട്ടുമില്ല. അടിയന്തരാവസ്ഥക്കാലത്തെ ദുര്‍ഭരണവും സര്‍വ്വാധികാരവും ഭരണകൂട ഭീകരതയും ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Read more

പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തരാവസ്ഥക്കാലത്തെ കുറിച്ച് എഴുതിയ ‘എമര്‍ജന്‍സി  ഡയറീസ്’ പ്രള്‍ഹാദ് ജോഷിപ്രകാശനം ചെയ്തു. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പുസ്തകം ഏറ്റുവാങ്ങി.