‘കമ്മ്യൂണിസത്തെ പുകഴ്ത്തി കവിത’; കവി മുരുകൻ കാട്ടക്കടയ്ക്ക് വധഭീഷണി

Advertisement

കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയ്ക്കു നേരെ വധ ഭീഷണി. ഇന്നലെ മുതൽ ഒരാൾ തുടർച്ചയായി ഫോണിൽ വിളിച്ചാണ് ഭീഷണിപ്പെടുത്തുന്നതെന്ന് മുരകൻ കാട്ടാക്കട പറയുന്നു.

മലദ്വാരത്തിലൂടെ കമ്പി കയറ്റുമെന്നും എപ്പോൾ വേണമെങ്കിലും ആക്രമണം ഉണ്ടാകുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇഞ്ചിഞ്ചായി കൊല്ലുന്നതിനു വേണ്ടി ഒരു സംഘത്തെ നിയോഗിക്കുമന്നാണ് ഭീഷണി.

കവിതകളൊക്കെ നല്ലതാണെങ്കിലും കമ്യൂണിസത്തെ പുകഴ്ത്തി എഴുതിയ കവതികളെ അംഗീകരിക്കാനാകില്ലെന്ന് ഭീഷണിപ്പെടുത്തിയ വ്യക്തി പറഞ്ഞതായി മുരുകൻ കാട്ടാക്കട പറഞ്ഞു.

തിരുവനന്തപുരം ജില്ലാ റൂറൽ എസ്.പിക്കും സൈബർ ക്രൈം പോലീസ് സ്റ്റേഷനിലും മുരുകൻ കാട്ടാക്കട പരാതി നൽകി. പ്രാഥമിക അന്വേഷണത്തിൽ മഹാരാഷ്ട്രയിൽ നിന്നാണ് ഫോൺ വിളി എത്തിയതെന്ന് കണ്ടെത്തി