കേന്ദ്ര സർക്കാർ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീയുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിന് ഇന്ന് നിർണായക ദിവസം. വിഷയം ചർച്ച ചെയ്യാനായി തലസ്ഥാനത്ത് ഇന്ന് ഉച്ചക്ക് 3.30 ന് യോഗം ചേരും. അതൃപ്തിയറിയിച്ച് സിപിഐ മന്ത്രിമാർ യോഗത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. അതേസമയം സിപിഐയുമായി സമവായം തുടരാനുള്ള നീക്കത്തിലാണ് സിപിഎം. സിപിഎം നേതാക്കള്‍ എല്ലാവരും തലസ്ഥാനത്തുണ്ട്. പിഎം ശ്രീ യെ ചൊല്ലി എൽഡിഎഫിലെ വലിയ പൊട്ടിത്തെറിക്കിടെ നിർണ്ണായക മന്ത്രിസഭായോഗം ഇന്ന്. സിപിഐ മന്ത്രിമാർ തലസ്ഥാനത്ത് ഉണ്ടെങ്കിലും മന്ത്രിസഭായോഗത്തിൽ നിന്ന് വിട്ടു നിൽക്കും.


