ബിജെപി ദേശീയ അധ്യക്ഷനായി നിതിന്‍ നബിന്‍ ചുമതലയേറ്റു; നഡ്ഡയുടെ പിന്‍ഗാമി ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷന്‍

ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനായി നിതിന്‍ നബിന്‍ ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ഉന്നത നേതാക്കളുടെ സാന്നിധ്യത്തിലാണ് നിതിന്‍ ചുമതലയേറ്റത്. ജെ പി നഡ്ഡയുടെ പിന്‍ഗാമിയായ 45-കാരനായ നിതിന്‍ നബിന്‍ ബിജെപിയുടെ 12-ാമത് അധ്യക്ഷനാണ്. ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായാണ് നബിന്‍ എത്തുന്നത്. ബിജെപിയുടെ സംഘടനാ തലപ്പത്ത് തലമുറമാറ്റം കൂടിയാണ് നടക്കുന്നതെന്ന് വേണം മനസിലാക്കാന്‍. വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്ത് നിന്നാണ് നിതിന്‍ ദേശീയ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്.

ബിജെപിയുടെ പ്രസിഡന്റായി നിതിന്‍ നബിനെതിരെ മറ്റ് സ്ഥാനാര്‍ത്ഥികളാരും മത്സരരംഗത്തുണ്ടായിരുന്നില്ല. അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവും നാല് തവണ ബീഹാര്‍ നിയമസഭാംഗവുമായ നബിന്‍ കിഷോര്‍ പ്രസാദ് സിന്‍ഹയുടെ മകനാണ് നിതിന്‍ നബിന്‍. 2006 ല്‍ പിതാവിന്റെ മരണശേഷമാണ് രാഷ്ട്രീയ പ്രവേശനം.

നബിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണയ്ക്കുന്ന മുപ്പത്തിയേഴ് സെറ്റ് നാമനിര്‍ദ്ദേശ പത്രികകള്‍ തിങ്കളാഴ്ച ബിജെപി സംഘടന തിരഞ്ഞെടുപ്പിന്റെ റിട്ടേണിംഗ് ഓഫീസര്‍ കെ ലക്ഷ്മണന് സമര്‍പ്പിച്ചു. പ്രധാനമന്ത്രി മോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, ധര്‍മ്മേന്ദ്ര പ്രധാന്‍, ഭൂപേന്ദ്ര യാദവ്, കിരണ്‍ റിജിജു, ഹര്‍ദീപ് പുരി, സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജെ പി നഡ്ഡ എന്നിവരുള്‍പ്പെടെ നിരവധി മുതിര്‍ന്ന ബിജെപി നേതാക്കള്‍ നിതിന്‍ നബിന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചു.

Latest Stories

എന്റെ പൊന്നെ....!!! പിടിവിട്ട് സ്വർണവില; പവന് 1,10,400 രൂപ

'എംഎൽഎമാർ നിയമസഭയിൽ സജീവമാകണം, സഭാ നടപടികളിൽ സജീവമായി ഇടപെടണം'; നിർദേശവുമായി മുഖ്യമന്ത്രി

'കഴിഞ്ഞ 5 വര്‍ഷങ്ങള്‍ കേരളത്തിന്റെ വ്യവസായ രംഗത്ത് സൃഷ്ടിച്ച കുതിപ്പ് സമാനതകളില്ലാത്തത്'; വ്യവസായ കേരളത്തിന്റെ അതിവേഗ മുന്നേറ്റം പ്രതിഫലിപ്പിക്കുന്നതാണ് നയപ്രഖ്യാപന പ്രസംഗമെന്ന് മന്ത്രി പി രാജീവ്

ജഡേജയ്ക്ക് ബോൾ കൊടുക്കാൻ വൈകിയത് ഒരു മോശം തീരുമാനമായിരുന്നു: സഹീർ ഖാൻ

മന്ത്രി സജി ചെറിയാനുമായി ചലച്ചിത്ര സംഘടനകൾ നടത്തിയ ചർച്ച വിജയം; സിനിമ സംഘടനകളുടെ സൂചന സമരം പിൻവലിച്ചു

'സാമ്പത്തികമായി കേരളം തകർന്ന് തരിപ്പണമായി, തെറ്റായ അവകാശവാദങ്ങൾ കുത്തിനിറച്ച നയ പ്രഖ്യാപനം'; വിമർശിച്ച് വി ഡി സതീശൻ

'കേരളത്തിൽ ബിജെപിക്ക് ഇപ്പോൾ നൂറോളം കൗൺസിലർമാരുണ്ട്, നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ തീർച്ചയായും ബിജെപിക്ക് ഒരു അവസരം നൽകും'; പ്രധാനമന്ത്രി

കോഹ്ലി മാത്രമല്ല, ആ താരവും ഇല്ലായിരുന്നെങ്കിൽ കിവീസിനോടുള്ള ഈ പരമ്പരയും വൈറ്റ് വാഷ് ആയേനെ: ആകാശ് ചോപ്ര

'വി ഡി സതീശന്റേത് സവർണ ഫ്യൂഡൽ മാടമ്പി മാനസികാവസ്ഥ, എസ്എൻഡിപി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുന്നതിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം'; വെള്ളാപ്പള്ളി നടേശൻ

ഇന്ത്യൻ പ്രീമിയർ ലീഗിനെ 'കോപ്പിയടിച്ച്' പാകിസ്ഥാൻ സൂപ്പർ ലീഗ്, ജനപ്രിയമാകാൻ പുതിയ നീക്കം