'നേതൃമാറ്റം കൊണ്ട് പിണറായിയെ താഴെയിറക്കാൻ കഴിയില്ല, ജനങ്ങളിൽ നിന്നും കോൺഗ്രസ് അകലുന്നു'; ടി പി രാമകൃഷ്ണൻ

നേതൃമാറ്റം കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെ താഴെയിറക്കാൻ കഴിയില്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. മൂന്നാംവട്ടവും ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരുമെന്ന് ടി പി രാമകൃഷ്ണൻ പറ‍ഞ്ഞു. അതേസമയം ജനങ്ങളിൽ നിന്നും കോൺഗ്രസ് അകലുന്നുവെന്നും ടി പി രാമകൃഷ്ണൻ ആരോപിച്ചു.

കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുന്ന നിലപാട് ജനങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും ടി പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു. നേതൃമാറ്റം കൊണ്ട് പിണറായിയെ താഴെയിറക്കാൻ കഴിയില്ല. വർഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് യുഡിഎഫിൻ്റ ശ്രമം. മൂന്നാംവട്ടവും ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരുമെന്നും ടി പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

ജമാഅത്തെ പോലുള്ള വർഗീയ ശക്തികളെ കൂട്ടു പിടിക്കാൻ മുസ്ലിം ലീഗ് ശ്രമിക്കുമ്പോൾ കോൺഗ്രസ് അതിന് കുട പിടിക്കുന്നുവെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. കോൺഗ്രസിൻ്റെ ജീർണമുഖം കൂടുതൽ വ്യക്തമാകുകയാണെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. അതേസമയം സർക്കാരിൻ്റെ വാർഷിക ആഘോഷ പരിപാടി ഈ മാസം 13 പുനരാരംഭിക്കുമെന്നും കോഴിക്കോട് നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കുമെന്നും ടി പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.