‘കേരളത്തെ പ്രളയത്തില്‍ മുക്കിയത് ബ്ലാക്ക് മണി’; എം. എം മണിയെ അധിക്ഷേപിച്ച് പീതാംബരക്കുറുപ്പ്

വൈദ്യുതി മന്ത്രി എം.എം മണിയെ പെതുസമ്മേളനത്തിലെ പ്രസംഗത്തിലൂടെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് എന്‍.പീതാംബരക്കുറുപ്പ്. കേരളത്തിലുണ്ടായ മഹാപ്രളയത്തിന്റെ കാരണക്കാരന്‍ ബ്ലാക്ക് മണിയാണെന്നായിരുന്നു മുന്‍ കൊല്ലം എം.പിയായ പീതാംബരക്കുറിപ്പിന്റെ ആവര്‍ത്തിച്ചുള്ള അധിക്ഷേപം.

ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന്റെ നെടുമങ്ങാട് നിയോജകമണ്ഡലം കണ്‍വെന്‍ഷനിലായിരുന്നു പീതാംബരക്കുറുപ്പ് പരിധി വിട്ടത്. മുന്‍ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് എന്‍.പീതാംബരക്കുറുപ്പ് മന്ത്രി എം.എം മണിയെ നിറത്തിന്റെ പേരില്‍ പരിഹസിച്ചത്. ഡാമുകള്‍ ഒന്നിച്ചു തുറന്നു വിടാന്‍ കാരണക്കാരന്‍ എം.എം മണിയാണെന്ന് പറഞ്ഞുകൊണ്ട് ഒന്നിലധികം തവണയാണ് അദ്ദേഹം മണിയെ അധിക്ഷേപിച്ചത്.