പി.സി ചാക്കോ എന്‍.സി.പി സംസ്ഥാന അദ്ധ്യക്ഷനാവും

 

കോണ്‍ഗ്രസ് പാർട്ടി വിട്ട് എന്‍.സി.പിയിൽ ചേർന്ന മുതിര്‍ന്ന നേതാവ് പി.സി. ചാക്കോ എന്‍.സി.പി സംസ്ഥാന അദ്ധ്യക്ഷനാവും. ദേശീയ അദ്ധ്യക്ഷന്‍ ശരത് പവാര്‍  പി.സി ചാക്കോയെ അദ്ധ്യക്ഷനാക്കാനുള്ള നിര്‍ദേശത്തിന് അനുമതി നല്‍കി.

ടി.പി പീതാംബരനാണ് നിലവില്‍ എന്‍.സി.പി സംസ്ഥാന അദ്ധ്യക്ഷൻ. പീതാംബരനെ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.