പാലക്കാട് വന്‍ ലഹരി വേട്ട; 170 കിലോ കഞ്ചാവ് പിടികൂടി

പാലക്കാട് വാളയാറില്‍ വന്‍ കഞ്ചാവ് വേട്ട. 170 കിലോ കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് കടത്താന്‍ ശ്രമിച്ച മൂന്ന് പേര്‍ അറസ്റ്റിലായി.

മലപ്പുറം തിരൂര്‍ കോട്ടക്കല്‍ സ്വദേശികളായ പി. നൗഫല്‍, കെ.ഫിറോസ്, ഷാജിദ് എന്നിവരാണ് പിടിയിലായത്.

ലോറിയില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. ലോറി ഡ്രൈവര്‍ ഉള്‍പ്പടെയാണ് അറസ്റ്റിലായത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.

ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് കടത്തിയതെന്ന് സംഘം വ്യക്തമാക്കി. കസ്റ്റഡിയില്‍ ഉള്ളവരെ ചോദ്യം ചെയ്ത് വരികയാണ്.

Read more

അതേസമയം ഗോപാലപുരം എക്സൈസ് ചെക്ക്പോസ്റ്റില്‍ നിന്ന് 1.5 കിലോ കഞ്ചാവുമായി ഒരാളെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.