വ്യക്തിക്ക് പിന്നിലല്ല,പാര്‍ട്ടിക്ക് പിന്നിലാണ് ജനങ്ങള്‍ അണിനിരക്കേണ്ടതെന്ന് പി ജയരാജന്‍; 'തെറ്റായ പ്രവണതകള്‍ക്ക് അടിപ്പെടാതിരിക്കാന്‍ പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ തയ്യാറാവണം'

കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി രാജ്യത്തെ തന്നെ വിപുലവും കരുത്തുറ്റതുമായ ഒരു ജില്ലാ ഘടകമാണെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. അതുകൊണ്ടു തന്നെ ശത്രുവര്‍ഗ്ഗത്തിന്റെ കടുത്ത കടന്നാക്രമണങ്ങളാണ് ജില്ലയിലെ പാര്‍ട്ടിക്ക് നേരിടേണ്ടി വന്നത്. എന്നിട്ടും പാര്‍ട്ടിക്ക് മുന്നേറാനായി എന്നാണു സമ്മേളനം വിലയിരുത്തിയത്.ഈ മുന്നേറ്റം പാര്‍ട്ടിയുടെയാകെ കൂട്ടായ്മയുടെ ഫലമായി ഉണ്ടായതാണ്.എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ചിലര്‍ ഇത് ജില്ലാ സെക്രട്ടറിയുടെ വ്യക്തിപരമായ നേട്ടമായി ചുരുക്കിക്കാണാന്‍ ശ്രമിച്ചതായി കണ്ടു. ഇത് തെറ്റായ വിലയിരുത്തലാണെന്ന് ജയരാജന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

പാര്‍ട്ടി എന്നത് ഒരു കൂട്ടായ്മയാണ്.അത് ഒരു വ്യക്തിയുടെ പേരില്‍ മാത്രം ചാര്‍ത്തുന്നത് ആശാസ്യമായ പ്രവണതയല്ല.ഇത്തരം തെറ്റായ പ്രവണതകള്‍ക്ക് അടിപ്പെടാതിരിക്കാന്‍ പാര്‍ട്ടിയെ സ്‌നേഹിക്കുന്ന എല്ലാവരും തയ്യാറാവണം.വ്യക്തിക്ക് പിന്നിലല്ല,പാര്‍ട്ടിക്ക് പിന്നിലാണ് ജനങ്ങള്‍ അണിനിരക്കേണ്ടത്.

പുതിയ ജില്ലാ കമ്മറ്റിയിലേക്കും തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിലേ ക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ ഐക്യകണ്ഠനെ ആയിരുന്നു.തികച്ചും ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിമര്‍ശനവും സ്വയം വിമര്‍ശനവുമാണ് പ്രതിനിധി സമ്മേളനത്തില്‍ ഉണ്ടായത്.മറ്റ് പാര്‍ട്ടികളില്‍ കാണാത്ത ഒരു പ്രത്യേക കൂടിയാണിത്. ഇത്തരമൊരു പരിശോ