കേരളത്തിലെ മികച്ച പൊലീസ് സ്റ്റേഷനുള്ള പുരസ്‌കാരം ഒറ്റപ്പാലം സ്റ്റേഷന്

കേരളത്തിലെ മികച്ച പൊലീസ് സ്റ്റേഷനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്‌കാരം ഒറ്റപ്പാലം സ്റ്റേഷന്. 2021-ലെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണിത്.

മികച്ച ക്രമസമാധാനപാലനം, അന്വേഷണമികവ്, കേസുകള്‍ തീര്‍പ്പാക്കുന്നതിലുള്ള മികവ്, ജനക്ഷേമപ്രവര്‍ത്തനങ്ങള്‍, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പരിഹരിക്കല്‍ എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം.

പാലക്കാട് ജില്ലയില്‍ത്തന്നെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന സ്റ്റേഷനാണ് ഒറ്റപ്പാലം. ജില്ലയില്‍ ഏറ്റവും വലിയ അധികാരപരിധിയുള്ള സ്റ്റേഷനുമാണ്. നേരത്തെ വനിതാ-ശിശു സൗഹൃദ പോലീസ് സ്റ്റേഷനായും ഒറ്റപ്പാലം സ്റ്റേഷനെ പ്രഖ്യാപിച്ചിരുന്നു.

വി. ബാബുരാജനാണ് നിലവില്‍ പൊലീസ് ഇന്‍സ്പെക്ടര്‍. പി ശിവശങ്കരനാണ് സബ് ഇന്‍സ്പെക്ടര്‍. 2021-ല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറായിരുന്ന ഉദ്യോഗസ്ഥനാണ് പുരസ്‌കാരം ഏറ്റുവാങ്ങുക.

Read more

പുരസ്‌കാരം വെള്ളിയാഴ്ച 10.30-ന് സംസ്ഥാന പൊലീസ് ആസ്ഥാനത്തെ ചടങ്ങില്‍ വിതരണം ചെയ്യും.