മൂ​ന്നാ​റി​ൽ വീ​ണ്ടും ഓ​ൺ​ലൈ​ൻ ടാ​ക്സി ത​ട​യൽ; വി​ദേ​ശ വ​നി​ത​ക​ളു​മാ​യി പോ​യ വാ​ഹ​നം​ തടഞ്ഞിട്ടു

ഇ​ടു​ക്കി മൂ​ന്നാ​റി​ൽ വീ​ണ്ടും ഓ​ൺ​ലൈ​ൻ ടാ​ക്സി ത​ട​ഞ്ഞ​താ​യി പ​രാ​തി. വി​ദേ​ശ വ​നി​ത​ക​ളു​മാ​യി കൊച്ചിയിലേക്ക് പോ​യ ടാ​ക്സി​യാ​ണ് പ്രദേശത്തെ ഡ്രൈവർമാർ ത​ട​ഞ്ഞ​ത്. സം​ഭ​വം ഓ​ൺ​ലൈ​ൻ ടാ​ക്സി ഡ്രൈ​വ​ർ മൂ​ന്നാ​ർ പൊ​ലീ​സി​നെ അറിയിച്ചു. ശേഷം സ്ഥലത്തിയ പൊ​ലീ​സ് ഇ​ട​പെ​ട്ടാ​ണ് ഓ​ൺ​ലൈ​ൻ ടാ​ക്സി​യി​ൽ വി​ദേ​ശ വ​നി​ത​ക​ൾ​ക്ക് യാ​ത്ര തു​ട​രാ​നായ​ത്.

ഏ​ക​ദേ​ശം അ​ര​മ​ണി​ക്കൂ​റോ​ളം വാ​ഹ​നം ത​ട​ഞ്ഞു. വി​ദേ​ശ വ​നി​ത​ക​ളെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റാ​ൻ ക​ഴി​യി​ല്ലെ​ന്നും ഓ​ൺ​ലൈ​ൻ ടാ​ക്സി സ​ർ​വീ​സ് ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വാ​ഹ​നം ത​ട​ഞ്ഞ​ത്.

നേരത്തെ മൂ​ന്നാ​ർ കാ​ണാ​നെ​ത്തി​യ മും​ബൈ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ ത​ട​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ൽ ടാക്സി ഡ്രൈവർമാർക്കെതിരെ നടപടിയെടുത്തിരുന്നു. ​ക്ടോ​ബ​ർ 30നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മും​ബൈ​യി​ൽ അ​ധ്യാ​പി​ക​യാ​യ ജാ​ൻ​വി​ക്കാ​ണ് മൂ​ന്നാ​റി​ൽ​വ​ച്ച് ടാ​ക്സി ഡ്രൈ​വ​ർ​മാ​രി​ൽ​നി​ന്ന്​ മോ​ശ​മാ​യ അ​നു​ഭ​വം നേ​രി​ട്ട​ത്.

ഓ​ൺ​ലൈ​ൻ ടാ​ക്സി​യി​ൽ മ​ട​ങ്ങി​പ്പോ​കാ​ൻ ശ്ര​മി​ച്ച ഇ​വ​രെ ഒ​രു​കൂ​ട്ടം ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ ത​ട​യു​ക​യും ത​ങ്ങ​ളു​ടെ ടാ​ക്സി​യി​ൽ പോ​ക​ണ​മെ​ന്നാ​വ​ശ്യ​​​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. സ​ഹാ​യ​ത്തി​നാ​യി പൊ​ലീ​സി​നെ വി​ളി​ച്ചെ​ങ്കി​ലും പൊ​ലീ​സും ടാ​ക്സി ഡ്രൈ​വ​ർ​മാ​രോ​ടൊ​പ്പം ചേ​ർ​ന്ന് മ​റ്റൊ​രു ടാ​ക്സി​യി​ൽ​ത​ന്നെ ക​യ​റ്റി​വി​ട്ടെ​ന്നും ജാ​ൻ​വി വീ​ഡി​യോ​യി​ൽ​ പ​റ​ഞ്ഞി​രു​ന്നു​.

Read more

പി​ന്നീ​ട്​ യാ​ത്ര സു​ര​ക്ഷി​ത​മ​ല്ലെ​ന്ന്​ ക​ണ്ട്​ ട്രി​പ്പ്​ അ​വ​സാ​നി​പ്പി​ച്ചു. ഇ​നി കേ​ര​ള​ത്തി​ലേ​ക്കി​ല്ലെ​ന്നും ഇ​വ​ർ പ​റ​ഞ്ഞി​രു​ന്നു. സം​ഭ​വ​ത്തി​ൽ മൂ​ന്നാ​ർ സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ്​ എ​സ്.​ഐ ജോ​ർ​ജ്​ കു​ര്യ​ൻ, എ.​എ​സ്.​ഐ സാ​ജു പൗ​ലോ​സ്​ എ​ന്നി​വ​രെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തി​രുന്നു.