കവളപ്പാറയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി

മഴയും മണ്ണിടിച്ചിലും കനത്ത നാശം വിതച്ച കവളപ്പാറയില്‍ ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. .ഇതോടെ ഇവിടുന്ന് ലഭിച്ച മൃതദേഹങ്ങളുടെ എണ്ണം 31 ആയി.വ്യാഴാഴ്ച രാവിലെ എട്ട് മുതല് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Read more

വടക്കന്‍ കേരളത്തില്‍ ഇന്നും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.   മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാടും കാസര്‍കോടും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. ഇതിന്റെ അടിസ്ഥാനത്തില്‍ യെല്ലോ അലര്‍ട്ടാണ് ഈ ജില്ലകളില്‍ നല്‍കിയിരിക്കുന്നത്.