ഓഖി ചുഴലിക്കാറ്റിന്റെ രക്ഷാപ്രവര്‍ത്തനം വിലയിരുത്താന്‍ മന്ത്രിമാര്‍ ഉന്നതതല യോഗം ആരംഭിച്ചു.
കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം മന്ത്രിമാരുടെ ഉന്നതതല യോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. മന്ത്രി മേഴ്സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന് , ഇ. ചന്ദ്രശേഖരന് എന്നിവരും പങ്കെടുക്കും. നാവിക വ്യോമസേനയുടെ പൊലീസും പങ്കെടുക്കും. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരന്തനിവാരണം ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്.