രാ​ജ്യ​ത്ത് നിലനിൽക്കുന്നത് സാം​സ്കാ​രി​ക അ​ടി​യ​ന്ത​രാ​വ​സ്ഥ; എസ് ദുർഗ വിവാദത്തിൽ ആഞ്ഞടിച്ച് കമൽ

രാ​ജ്യ​ത്ത് സാം​സ്കാ​രി​ക അ​ടി​യ​ന്ത​രാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്ന​താ​യി കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ക​മ​ൽ. എ​സ് ദു​ർ​ഗ​യ്ക്കെ​തി​രാ​യ ന​ട​പ​ടി ബോ​ധ​പൂ​ർ​വ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത എസ് ദുർഗയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കിയതു സംബന്ധിച്ച് ഒരു പത്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചി​ത്ര​ത്തി​ന്‍റെ സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് പി​ൻ​വ​ലി​ച്ച​ത് ബാ​ലി​ശ​മാ​യ ന​ട​പ​ടി​യാ​ണ്. കോ​ട​തി വി​ധി സ​മ്പാ​ദി​ച്ചെ​ത്തി​യ സം​വി​ധാ​യ​ക​നോ​ട് ഇ​പ്ര​കാ​ര​മ​ല്ലാ​യി​രു​ന്നു ഇ​ട​പെ​ടേ​ണ്ടി​യി​രു​ന്ന​ത്. പേ​രി​ൽ പ്ര​ശ്ന​മു​ണ്ടെ​ങ്കി​ൽ അ​ത് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത് ഫാ​സി​സ്റ്റ് ന​ട​പ​ടി​യാ​ണെന്നും സി​നി​മ കാ​ണി​ക്ക​രു​തെ​ന്നു ത​ന്നെ​യാ​യി​രു​ന്നു അ​വ​രു​ടെ ആ​ഗ്ര​ഹമെന്നും ക​മ​ൽ പ​റ​ഞ്ഞു.

സി​നി​മ​യ്ക്ക് സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചാ​ൽ തി​രു​വ​ന​ന്ത​പു​രം രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യി​ൽ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​മെ​ന്നും ക​മ​ൽ വ്യ​ക്ത​മാ​ക്കി. സം​വി​ധാ​യ​ക​ൻ സ​ന​ൽ​കു​മാ​ർ ശ​ശി​ധ​ര​നു​മാ​യി ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ർ​ച്ച​ക​ൾ ന​ട​ത്തു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.