എസ്‌ഐയെ കാറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച പ്രതി കഞ്ചാവുമായി പിടിയില്‍

നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കഞ്ചാവുമായി പിടിയില്‍. നെയ്യാറ്റിന്‍കര ബിഷപ്പ് ഹൗസ് ആക്രമണം, തേഞ്ഞിപ്പാലം സബ് ഇന്‍സ്‌പെക്ടറെ കാറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളിലും പിടിച്ചുപറിക്കേസുകളിലും പ്രതിയായ ശാന്തിഭൂഷന്‍ ആണ് അറസ്റ്റിലായത്.

നെയ്യാറ്റിന്‍കരയില്‍ 2021ല്‍ എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസില്‍ പ്രതിയായ ശാന്തിഭൂഷന്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഒളിവില്‍ കഴിയുന്ന സമയത്തും ഇയാള്‍ ജില്ലയില്‍ വ്യാപകമായി കഞ്ചാവ് വിതരണം നടത്തുന്നുണ്ടായിരുന്നു.

പ്രതിക്കായി പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ശാന്തിഭൂഷന്‍ സ്ഥിരമായി കാട്ടാക്കട, നെയ്യാര്‍ഡാം ഭാഗങ്ങളില്‍ വന്നു പോകുന്നതായി പൊലീസിന് വിവരം ലഭിച്ചിക്കുന്നത്. ഇവിടെ പ്രതി കഞ്ചാവ് ഇടപാടുകള്‍ നടത്താറുണ്ട്.

Read more

കഴിഞ്ഞ ദിവസം ആര്യങ്കോട് പൊലീസിന്റെ രാത്രികാല വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലാകുന്നത്. ഇയാള്‍ സഞ്ചരിച്ച കാറില്‍ നിന്ന് വില്‍പ്പനയ്ക്ക് സൂക്ഷിച്ച കഞ്ചാവ് പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.