പയ്യന്നൂർ പാർട്ടി ഫണ്ട് തട്ടിപ്പിൽ ചർച്ചയില്ല. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി. അടിയന്തര പ്രാധാന്യം ഇല്ലാത്ത വിഷയമെന്ന് സ്പീക്കർ പറഞ്ഞു. എന്നാൽ വിഷയം ഗൗരവമുള്ളതാണെന്നും ചർച്ച ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പ്രതിപക്ഷ എംഎൽഎമാർ നടുത്തളത്തിൽ ഇറങ്ങി സ്പീക്കറുടെ ചേമ്പറിന് മുന്നിൽ പ്രതിഷേധിച്ചു.


