മുനമ്പം, വഖഫ് ട്രിബ്യൂണലില്‍ ഇന്ന് വാദം തുടരും

മുനമ്പം ഭൂപ്രശ്‌നത്തില്‍ വഖഫ് ട്രിബ്യൂണലില്‍ ഇന്ന് വാദം തുടരും. കഴിഞ്ഞ ദിവസങ്ങളില്‍ വഖഫ് ആധാരവും പറവൂര്‍ സബ് കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകളുമാണ് ട്രിബ്യൂണല്‍ പരിശോധിച്ചത്. ഭൂമി ഏറ്റെടുത്ത 2019ലെ വഖഫ് ബോര്‍ഡ് നടപടിയും ഇതുമായി ബന്ധപ്പെട്ട രേഖകളുമാകും പരിശോധിക്കുക.

Read more

എന്നാല്‍ അന്തിമ കേസില്‍ വിധി പറയുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തില്‍ വാദം തുടരുന്നത് സംബന്ധിച്ച ട്രിബ്യൂണല്‍ ജഡ്ജി രാജന്‍ തട്ടിലിന്റെ നിലപാട് നിര്‍ണായകമാകും. അടുത്ത മാസം പകുതിയോടെ സ്ഥലം മാറ്റമുളള ജഡ്ജി വാദം കേള്‍ക്കുന്നത് തുടരുമോ മാറ്റിവെക്കുമോ എന്ന് ഇന്നറിയാം.