എംഎസ്സി എല്‍സ-3 കപ്പല്‍ അപകടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍

എംഎസ്സി എല്‍സ-3 കപ്പല്‍ കേരള തീരത്തോട് ചേര്‍ന്ന് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ നഷ്ടപരിഹാരം തേടി സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍. 9,531 കോടി രൂപയാണ് നഷ്ടപരിഹാരമായി സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനിക്കെതിരെ നല്‍കിയ അഡ്മിറാലിറ്റി സ്യൂട്ടില്‍ എംഎസ്സിയുടെ കപ്പല്‍ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

എംഎസ്സിയുടെ അകിറ്റെറ്റ-2 അറസ്റ്റ് ചെയ്യാനാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. അകിറ്റെറ്റ 2 വിഴിഞ്ഞം തുറമുഖം വിടുന്നതും ഹൈക്കോടതി തടഞ്ഞി. പരിസ്ഥിതി – സമുദ്രോത്പന്ന നഷ്ടം ഉന്നയിച്ച് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എംഎ അബ്ദുല്‍ ഹക്കിം അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.

നേരത്തെ കപ്പല്‍ അപകടങ്ങളില്‍ നല്‍കിയ ഹരജികള്‍ കോടതിയുടെ പരിഗണനയിലുണ്ട്. കേരള സമുദ്രമേഖലയില്‍ ധാരളം മത്സ്യ സമ്പത്തുണ്ട്. കപ്പല്‍ അപകടം മത്സ്യ മേഖലെയേയും അതോടൊപ്പം തന്നെ മത്സ്യത്തൊഴിലാളികള്‍ക്കും വലിയ നഷ്ടം വരുത്തിയിട്ടുണ്ട്. കപ്പലില്‍ പരിസ്ഥിതിക്ക് ദോഷകരമായ 643 കണ്ടൈനറുകളാണ് ഉണ്ടായിരുന്നത്.

Read more

ഒപ്പം തന്നെ പരിസ്ഥിതിക്കും വലിയ നഷ്ടമുണ്ട്. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് കേരള സര്‍ക്കാര്‍ അഡ്മിറാലിറ്റി സ്യൂട്ട് ഫയല്‍ ചെയ്തത്. കപ്പലില്‍ ഉണ്ടായിരുന്ന കണ്ടെയ്നറുകളും തീരത്ത് അടിഞ്ഞിട്ടുണ്ട്. അതിനാല്‍ ഇപ്പോള്‍ തീരത്ത് നങ്കൂരമിട്ട എംഎസ്സിയുടെ തന്നെ മറ്റൊരു കപ്പലായ എം എസ് സി അകിറ്റെറ്റ 2നെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.