സ്‌കൂളുകളില്‍ മൊബൈല്‍ ഫോണിനും സോഷ്യല്‍ മീഡിയയ്ക്കും വിലക്ക്

സ്‌കൂളുകളില്‍ മൊബൈല്‍ ഫോണും സോഷ്യല്‍ മിഡിയയും വിലക്കി ഉത്തരവ്. സ്‌കൂള്‍ പ്രവൃത്തി സമയത്ത് അധ്യാപകര്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദ്ദേശം ഉത്തരവില്‍ നല്‍കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജനറലിന്റേതാണ് ഉത്തരവ്.

നേരത്തെ ഉത്തരവ് നല്‍കിയിട്ടും നടപ്പായിരുന്നില്ല. 2005 ജൂണ്‍ 24- നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങിയത്.