അതിരപ്പിള്ളി ആദിവാസി ഊരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചു

വനിതാ ദിനത്തിൽ അതിരപ്പിള്ളി ആദിവാസി ഊരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരെ കൊടും ക്രൂരത. 16 വയസുകാരിയായ പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് മദ്യം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. ഇന്നലെ ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് സംഭവം. പ്രതികളില്‍ ഒരാളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ആരെന്ന് വ്യക്തമായിട്ടില്ല.

പെൺകുട്ടിയെ കാണാതെയതിനെ തുടർന്ന് രക്ഷിതാക്കളും ബന്ധുക്കളും നടത്തിയ തിരച്ചിലിൽ ഊരിനടുത്തുള്ള പാറയ്ക്കു സമീപം പൂര്‍ണ നഗ്‌നയായി അവശനിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ മലക്കപ്പാറ പോലീസിനെ വിവരമറിയിക്കുകായിരുന്നു. പിന്നീട് ആംബുലന്‍സ് എത്തിച്ചാണ് ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്.

പരിചയമുള്ള ഒരാള്‍ പാറയുടെ അടുത്തേക്ക് കുട്ടിയെ കൊണ്ടുപോയി ബലമായി മദ്യം നല്‍കി പീഡിപ്പിക്കുക ആയിരുന്നുവെന്നാണ് പരാതി. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരും കുട്ടിയോട് ക്രൂരതകാട്ടി. പെണ്‍കുട്ടിയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനു ശേഷം പൊലീസ് മൊഴി രേഖപ്പെടുത്തും.