കാസർഗോഡ് ദേശീയപതാക തലതിരിച്ച് ഉയര്‍ത്തി മന്ത്രി; അബദ്ധം മനസ്സിലായത് സല്യൂട്ട് സ്വീകരിച്ച ശേഷം

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍ഗോഡ് നടന്ന ചടങ്ങില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയ പതാക ഉയര്‍ത്തിയത് തലതിരിച്ച്. മന്ത്രി പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ച ശേഷവും അധികൃതര്‍ക്ക് തെറ്റ് മനസിലായിരുന്നില്ല.

സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരാണ് പതാക തലതിരിഞ്ഞുപോയത് ശ്രദ്ധയില്‍പെടുത്തിയത്. ഇതോടെ ഉദ്യോഗസ്ഥരെത്തി പതാക താഴ്ത്തി ശരിയായി വീണ്ടും ഉയര്‍ത്തി.

Read more

പതാക ഉയര്‍ത്താനായി തയാറാക്കിയ ഉദ്യോഗസ്ഥന് വന്ന പിഴവാണെന്നാണ് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ മന്ത്രി പ്രതികരിച്ചില്ല.