കൊച്ചി തീരത്തെ കപ്പൽ അപകടത്തിൽ കപ്പൽ കമ്പനിക്ക് അന്ത്യശാസനവുമായി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം. അവശിഷ്ടങ്ങൾ മാറ്റുന്ന നടപടിക്രമങ്ങളിൽ ഗുരുതരമായി വീഴ്ച വരുത്തിയെന്ന് കേന്ദ്രം പറഞ്ഞു. 48 മണിക്കൂറിനുള്ളിൽ എണ്ണ ചോർച്ച നീക്കുന്നതിനുള്ള നടപടി തുടങ്ങണം. അല്ലെങ്കിൽ ഇന്ത്യൻ നിയമപ്രകാരം നടപടിയെന്നും മുന്നറിയിപ്പ് നൽകി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി എംഎസ്‍സി കമ്പനിക്ക് ഷിപ്പിംഗ് മന്ത്രാലയം നോട്ടീസ് അയച്ചു.
വിവിധ ആക്റ്റുകൾ പ്രകാരം നടപടി തുടങ്ങും. അടിയന്ത നടപടിയില്ലെങ്കിൽ കർശന നടപടിയെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ഇന്ത്യൻ തീരത്തെയും സമുദ്രാവസ വ്യവസ്ഥയെയും കടുത്ത ആഘാതത്തിലാക്കി. കേരളാ തീരത്തെ ഇതിനകം ബാധിച്ചെന്നും കേന്ദ്രം പറയുന്നു. മത്സ്യതൊഴിലാളികൾക്ക് ജോലി നഷ്ടമായി. സാൽവേജ് നടപടിക്രമങ്ങൾ മെയ് 30 വരെ കമ്പനി വൈകിപ്പിച്ചു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കാലതാമസം വരുത്തി. തുടക്കത്തിലെ കാലതാമസം വലിയ തിരിച്ചടിയുണ്ടാക്കി. ഇന്ധനം നീക്കുന്ന നടപടികൾ ഇനിയും തുടങ്ങിയിട്ടില്ല.
Read more
സിംഗപൂർ കപ്പലിലെ തീപിടുത്തത്തിലും വാൻ ഹൈ ലെൻസ് ഷിപ്പിംഗ് കമ്പനിക്കും ഷിപ്പിംഗ് മന്ത്രാലയം മുന്നറിയിപ്പ് നൽകി. മതിയായ ഉപകരണങ്ങളും സംവിധാനങ്ങളും ഉടൻ എത്തിക്കണം. സാൽവേജ് നടപടിക്രമങ്ങൾ വൈകിച്ചാൽ ക്രിമിനൽ നടപടിയെന്നും ഷിപ്പിംഗ് മന്ത്രാലയം വ്യക്തമാക്കി. ഷിപ്പിംഗ് കമ്പനി ഗുരുത വീഴ്ച വരുത്തിയെന്ന് ഷിപ്പിംഗ് ഡിജി പറഞ്ഞു. തീ അണയ്ക്കാനോ, കപ്പലിനെ നിയന്ത്രിക്കാനോ മതിയായ സംവിധാനം എത്തിച്ചില്ല. നിലവിലെ സാൽവേജ് കപ്പലിൽ മതിയായ സംവിധാനവുമില്ലെന്നും നോട്ടീസിൽ പറയുന്നു.