'ബ്രൂവറി തുടങ്ങാനുള്ള സര്‍ക്കാര്‍ നീക്കം സര്‍വ്വനാശത്തിന്'; രൂക്ഷ വിമര്‍ശനവുമായി മാര്‍ത്തോമ സഭ രംഗത്ത്

പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മാര്‍ത്തോമ സഭ രംഗത്ത്. ബ്രൂവറി തുടങ്ങാനുള്ള സര്‍ക്കാര്‍ നീക്കം സര്‍വ്വനാശത്തിനെന്ന് ഡോക്ടര്‍ തിയഡോഷ്യസ് മെത്രാപ്പൊലീത്ത പറഞ്ഞു. കേരളത്തില്‍ സമീപ കാലത്ത് നടന്ന ക്രൂര കുറ്റകൃത്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മെത്രാപ്പോലീത്തയുടെ വിമര്‍ശനം.

സംസ്ഥാനത്ത് മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗം വ്യാപകമാകുന്നു. മദ്യ വില്‍പ്പന വരുമാനമായതിനാല്‍ സര്‍ക്കാര്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നു. ബ്രൂവറി തുടങ്ങാനുള്ള സര്‍ക്കാര്‍ നീക്കം സര്‍വ്വനാശത്തിനെന്നും തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു.

Read more

കേന്ദ്ര സര്‍ക്കാരിനെതിരെയും തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത വിമര്‍ശനം ഉന്നയിച്ചു. രാജ്യത്ത് മതനിരപേക്ഷതയും ജനാധിപത്യവും വെല്ലുവിളി നേരിടുന്നുവെന്നായിരുന്നു പരാമര്‍ശം. 130ാമത് മാരാമണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാര്‍ത്തോമാ മെത്രാപ്പോലീത്ത.