മണിമല വാഹനാപകടം; മരിച്ച യുവാക്കളുടെ വീട് സന്ദര്‍ശിച്ച് ജോസ് കെ. മാണി

മണിമല വാഹനാപകടത്തില്‍ മരിച്ച യുവാക്കളുടെ വീട്ടില്‍ വന്ന് ജോസ് കെ മാണി. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ജോസ് കെ മാണി മണിമലയിലെ ജിന്‍സിന്റേയും ജീസിന്റേയും വീട്ടിലെത്തിയത്. ജോസ് കെ മാണിയുടെ മകന്‍ സഞ്ചരിച്ചിരുന്നു വാഹനവുമായി കൂട്ടിയിടിച്ചായിരുന്നു യുവാക്കള്‍ മരണപ്പെട്ടത്.

അരമണിക്കൂറോളം വീട്ടില്‍ ചെലവഴിച്ചാണ് ജോസ് കെ മാണി മടങ്ങിയത്. കുടുംബത്തിന് എല്ലാ പിന്തുണയും അദ്ദേഹം അറിയിച്ചു. മണിമല ബിഎസ്എന്‍എല്‍ ഓഫീസിന് സമീപത്ത് വെച്ചായിരുന്നു അപകടം

സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന കറിക്കാട്ടൂര്‍ പതാലിപ്ലാവ് കുന്നുംപുറത്തു താഴെ മാത്യു ജോണ്‍ ജിസ് (35), ജിന്‍സ് ജോണ്‍ (30) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ഇന്നോവക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇന്നോവ ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് ഇവരുടെ സ്‌കൂട്ടര്‍ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

അപകടമുണ്ടായ അന്നേ ദിവസം രാത്രി ഒമ്പത് മണിക്ക് തന്നെ കേസ് എടുത്തിരുന്നുവെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ അറസ്റ്റിലായ ജോസ് കെ മാണിയുടെ മകന്‍ കെ എം മാണി ജൂനിയറിന്റെ പേര് ആദ്യ എഫ്ഐആറില്‍ ഇല്ലെന്ന ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു.