വാൽപ്പാറയിൽ ആറുവയസുകാരിയെ കൊലപ്പെടുത്തിയ നരഭോജി പുലിയെ പിടികൂടി തമിഴ്‌നാട് വനംവകുപ്പ്

തമിഴ്‌നാട് വാൽപ്പാറയിൽ ആറുവയസുകാരിയെ കൊലപ്പെടുത്തിയ നരഭോജി പുലിയെ പിടികൂടി. തമിഴ്‌നാട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങുക ആയിരുന്നു. ഇന്ന് പുലർച്ചെയാണ് പുലിയെ കൂട്ടിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. തോട്ടം മേഖലയിൽ നിന്ന് പുലിയെ മാറ്റി ഉൾവനത്തിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.

Read more

കഴിഞ്ഞ ദിവസം പുലിയുടെ ആക്രമണത്തിൽ വാൽപ്പാറയിലെ തോട്ടംതൊഴിലാളിയായ ഝാർഖണ്ഡ് സ്വദേശിയുടെ മകൾ റോഷ്നിയാണ് കൊല്ലപ്പെട്ടത്. വീട്ടുമുറ്റത്ത് കളിച്ചുക്കൊണ്ടിരിക്കുന്നതിനിടയിൽ കുട്ടിയെ പുലി പിടിക്കുകയായിരുന്നു. കഴിഞ്ഞ ആറുമാസത്തിനിടയിൽ രണ്ടുകുട്ടികളാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.