'കേന്ദ്രം മുട്ടുമടക്കി, ഇത് കര്‍ഷകരുടെ വിജയം', ആര്‍.എസ്.എസ് വര്‍ഗീയതയില്‍ നിന്നും ഒരു രണ്ടാം സ്വാതന്ത്ര്യ സമരം ആവശ്യമെന്ന് എം. എ ബേബി

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് രാജ്യത്തെ ജനങ്ങളുടെയും സമരത്തിന് നേതൃത്വം വഹിച്ച കര്‍കരുടെയും വിജയമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. കര്‍ഷകര്‍ക്ക് മുന്നില്‍ കേന്ദ്രം മുട്ടുമടക്കി.

ജനങ്ങളാണ് രാജ്യത്തെ വിധികര്‍ത്താക്കളെന്നും, കര്‍ഷകരുടെയും, മഹിളകളുടെയും, യുവാക്കളുടെയും പങ്ക് പ്രധാനമാണെന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ വിജയമെന്നും എം എ ബേബി പറഞ്ഞതായി റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഇന്ത്യന്‍ സമൂഹത്തിലും രാഷ്ട്രീയത്തിലുമുള്ള ആര്‍എസ്എസിന്റെയും, സംഘപരിവാറിന്റെയും ശക്തമായ കടന്നുകയറ്റം കണ്ടില്ലെന്ന് നടിക്കാനാവില്ല. ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി നേരിട്ട തോല്‍വിയാകാം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള നിര്‍ണ്ണായക തീരുമാനത്തിലേക്ക് എത്തിച്ചത്. സ്വാതന്ത്ര്യ സമരത്തിന് സമാനമായ സമരമാണ് രാജ്യം കണ്ടത്. ആര്‍എസ്എസിന്റെ വര്‍ഗ്ഗീയ പിടിയില്‍ നിന്നും ഒരു രണ്ടാം സ്വാതന്ത്ര്യ സമരം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.