എം. ശിവശങ്കർ പ്രതിയല്ലെന്ന് എൻ.ഐ.എ; ജാമ്യഹർജി ഹൈക്കോടതി തീർപ്പാക്കി

Advertisement

സ്വർണക്കടത്ത് കേസിൽ എം. ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഐഎ കേസിൽ ശിവശങ്കർ പ്രതിയല്ലെന്ന് എൻ.ഐ.എ പ്രോസിക്യൂട്ടർ വ്യക്തമാക്കി.

കേസിൽ ശിവശങ്കർ പ്രതിയല്ലെന്ന് എൻ.ഐ.എ അറിയിച്ചതോടെയാണ് ജാമ്യാപേക്ഷ തീർപ്പാക്കിയത്. അറസ്റ്റിനുള്ള സാദ്ധ്യത മുൻനിർത്തിയാണ് ശിവശങ്കർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

കേസില്‍ ഇതുവരെ 11 തവണയായി അന്വേഷണ ഏജന്‍സികള്‍ നൂറു മണിക്കൂറിലേറെ ചോദ്യം ചെയ്തതായി ശിവശങ്കര്‍ കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറഞ്ഞിരുന്നു.

നേരത്തെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റും കസ്റ്റംസും രജിസ്റ്റർ ചെയ്ത കേസുകളിൽ ശിവശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിച്ച കോടതി ഒക്ടോബര്‍ 23 വരെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞിരിക്കുകയാണ്.