'ഇടതുപക്ഷം നേരിട്ടത് കനത്ത തോൽവി'; സമഗ്ര പരിശോധന നടത്തി ജനങ്ങളിൽ ഉണ്ടായ തെറ്റിദ്ധാരണ മാറ്റാൻ പ്രവർത്തിക്കും: എം വി ഗോവിന്ദൻ

2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേരിട്ടത് കനത്ത തോൽവിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിൽ പ്രതീക്ഷിച്ച വിജയം നേടാനാകാത്ത സ്ഥിതിയാണുണ്ടായത്. യുഡിഎഫിന് 18 സീറ്റ് നേടാനായി. 2019 ലേത് പോലെ ഒരു സീറ്റ് മാത്രമേ ബിജെപിക്ക് നേടാനായുള്ളു. ഒരു സീറ്റ് ബിജെപിക്കും നേടാനായി എന്നതാണ് അപകടകരമായ ഒരുകാര്യമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

ദേശീയ രാഷ്ട്രീയം എല്ലാ കാലത്തും ചർച്ച ചെയ്യപ്പെടുന്ന കേരളീയ ജനതയുടെ ഒരു പ്രത്യേകത ബിജെപിയെ പരാജയപ്പെടുത്താൻ ഒരേപോലെ പ്രവർത്തിക്കുകയാണ്. സ്വാഭാവികമായും കേരളത്തിൽ ഏറ്റുമുട്ടുന്നത് ഇടതുപക്ഷവും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫും തമ്മിലാണ്. ഇത് കേരളത്തിന്റെ ഇടത് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രസ്ഥാനങ്ങളുള്ള ഒരു പരിമിതിയാണ്. അത് ഞങ്ങൾ നന്നായിട്ട് തന്നെ മനസ്സിലാക്കിയിട്ടുണ്ട്.

സ്വാഭാവികമായിട്ടും ദേശീയതലത്തിൽ ഒരു ഗവൺമെന്റ് രൂപീകരിക്കുക അതിന് നേതൃത്വം നൽകുക എന്നൊക്കെ ചെയ്യുന്നത് ഒരിക്കലും സിപിഐഎം ആവില്ലല്ലോ അതിനുള്ള സാധ്യത കോൺഗ്രസിനാണ് എന്നാണ് ഒരു പൊതുബോധം. മതനിരപേക്ഷ ഉള്ളടക്കമുള്ള ജനങ്ങളിൽ പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങളിൽ ഉണ്ടായിട്ടുണ്ട്. അത് ഞങ്ങടെ തെരഞ്ഞെടുപ്പ് വിജയത്തിന് നല്ലപോലെ പ്രതികൂലമായി ബാധിച്ച ഒന്നാണ്.

അതേസമയം ആർഎസ്എസ് സംഘപരിവാർ വിഭാഗം വർഗീയശക്തികൾക്ക് കീഴ്‌പ്പെടുന്ന ഒരു നിലപാടിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. ഇത്തരം സ്വത്വ രാഷ്ട്രീയതയും ജാതി ചിന്ത സംവിധാനത്തെയും പ്രയോജനപ്പെടുത്തിട്ടുണ്ട്. മതനിരപേക്ഷത എന്നതിന് പകരം ജാതി ബോധവും പിന്നീട് വർഗീയതയും തുടർന്ന് ആർഎസ്എസിനെ വർഗീയ ധ്രുവീകരണത്തിലേക്ക് ഈ വിഭാഗങ്ങളിൽ ചിലത് എത്തിച്ചേർന്നു എന്നുള്ളത് സത്യമാണ്.

വളരെ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് എസ്എൻഡിപി എസ്എൻഡിപി എന്ന് പറയുന്നത്. യഥാർത്ഥത്തിൽ ഒരു ജാതി ഒരു മതം ഒരു ദൈവം ഒരു മനുഷ്യൻ എന്നതാണ് അവരുടെ അജണ്ട. ശ്രീനാരായണ ഗുരുവിന്റെ ദർശനത്തെ ഉയർത്തിപ്പിടിച്ച് രൂപം കൊള്ളുകയും പ്രവർത്തിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് അത്. എന്നാൽ തുഷാർ വെള്ളാപ്പള്ളിയുടെ ബിഡിജെഎസ് രൂപീകരണത്തോടുകൂടി ബിജെപി ആസൂത്രിതമായി പ്ലാൻ ചെയ്ത ഈ ജനവിഭാഗങ്ങളിലേക്കുള്ള കടന്നുകയറ്റത്തിന്റെ അജണ്ട അവർ പതിറ്റാണ്ടുകളായി കൈകാര്യം ചെയ്ത വരികയാണ്. എസ്എൻഡിപി വിഭാഗം ബിജെപിക്ക് വേണ്ടി സജീവമായി ഇടപെട്ടിട്ടുണ്ട് എന്നുള്ളതാണ് ഇപ്പോൾ കാണാൻ കഴിയുന്ന വസ്തുത.

വിവിധ ജാതീയ സംഘടനകൾ പല കാരണങ്ങൾ കൊണ്ട് വർഗീയ ശക്തികൾക്ക് കീഴ്‌പ്പെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എസ്എൻഡിപി നേതൃത്വം സംഘപരിവാറിന് വേണ്ടി വോട്ട് മാറ്റി. ക്രൈസ്തവ വിഭാഗത്തിലെ ഒരു വിഭാഗം ഇപ്രാവശ്യം ബിജെപിക്ക് അനുകൂലമായി നിലപാടെടുത്തു. പ്രത്യേകിച്ച് ഇടതുപക്ഷ മുന്നണിക്ക് അനുകൂലമായി വരേണ്ട ഒരു വിഭാഗം വോട്ട് നഷ്ടമായിട്ടുണ്ട്. തൃശ്ശൂരിൽ കോൺഗ്രസ്‌ വോട്ട് ചോർന്നത് ഇക്കരണം കൊണ്ടാണ്. ജനങ്ങളിലേക്ക് പോകണം എന്നാണ് സിപിഎം തീരുമാനം. നല്ല ജാഗ്രതയോടെ ജനങ്ങളെ സമീപിക്കും. തോൽവിയിൽ സമഗ്ര പരിശോധന നടത്തി ജനങ്ങളിൽ ഉണ്ടായ തെറ്റിദ്ധാരണ മാറ്റാൻ പ്രവർത്തിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.