'വീട്ടുമുറ്റത്ത് സത്യാഗ്രഹം'; സൗജന്യ വാക്‌സിൻ നിഷേധിക്കുന്ന കേന്ദ്ര സർക്കാരിന് എതിരെ എൽ.ഡി.എഫ് 

സൗജന്യ വാക്‌സിൻ നിഷേധിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ വീട്ടുമുറ്റത്ത് സത്യാഗ്രഹം ആഹ്വാനം ചെയ്ത് സി.പി.ഐ(എം). ഇന്ത്യയിലെ ജനങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത തരത്തിലാണ് കേന്ദ്രസർക്കാർ കോവിഡ് വാക്സിൻ്റെ കാര്യത്തിൽ നിലപാട് കൈക്കൊള്ളുന്നത്. രാജ്യത്തെ ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്നതും സ്വകാര്യ കുത്തകകൾക്ക് കൊള്ളലാഭം നേടിക്കൊടുക്കുന്നതുമാണ് ഈ നയം. ഇത് തിരുത്താനും സാർവത്രികവും സൗജന്യവുമായ വാക്സിനേഷൻ യജ്ഞം രാജ്യത്ത് നടപ്പിലാക്കാനും കേന്ദ്രസർക്കാർ തയ്യാറാകണമെന്നാവശ്യപ്പെട്ടുകൊണ്ട് ഏപ്രിൽ 28 ന്‌ സംസ്ഥാനത്തെ എല്ലാ വീടുകളിലും വൈകുന്നേരം അഞ്ചര മുതൽ ആറ് മണി വരെ എൽഡിഎഫ്‌ നേതൃത്വത്തിൽ പ്രതിഷേധ സത്യഗ്രഹം സംഘടിപ്പിക്കുന്നു എന്ന് സി.പി.ഐ(എം) പ്രസ്താവനയിൽ പറഞ്ഞു.

സി.പി.ഐ(എം) പ്രസ്താവന:

ഇന്ത്യയിലെ ജനങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത തരത്തിലാണ് കേന്ദ്രസർക്കാർ കോവിഡ് വാക്സിൻ്റെ കാര്യത്തിൽ നിലപാട് കൈക്കൊള്ളുന്നത്. രാജ്യത്തെ ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്നതും സ്വകാര്യ കുത്തകകൾക്ക് കൊള്ളലാഭം നേടിക്കൊടുക്കുന്നതുമാണ് ഈ നയം. ഇത് തിരുത്താനും സാർവത്രികവും സൗജന്യവുമായ വാക്സിനേഷൻ യജ്ഞം രാജ്യത്ത് നടപ്പിലാക്കാനും കേന്ദ്രസർക്കാർ തയ്യാറാകണമെന്നാവശ്യപ്പെട്ടുകൊണ്ട് ഏപ്രിൽ 28 ന്‌ സംസ്ഥാനത്തെ എല്ലാ വീടുകളിലും വൈകുന്നേരം അഞ്ചര മുതൽ ആറ് മണി വരെ എൽഡിഎഫ്‌ നേതൃത്വത്തിൽ പ്രതിഷേധ സത്യഗ്രഹം സംഘടിപ്പിക്കുന്നു. ഈ പ്രതിഷേധത്തിൽ സംസ്ഥാനത്തെ മുഴുവനാളുകളും പങ്കെടുക്കണമെന്ന് അഭ്യർഥിക്കുന്നു.