''വയനാട് എന്താ ഇന്ത്യയില്‍ അല്ലേ?''; കേരളത്തോടുള്ള കേന്ദ്ര അവഗണന; രാജ്ഭവന് മുന്നിലും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇന്ന് എല്‍ഡിഎഫിന്റെ പ്രക്ഷോഭം

കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ചുള്ള എല്‍ഡിഎഫിന്റെ പ്രക്ഷോഭം ഇന്ന് നടക്കും. വയനാട് ദുരന്തത്തില്‍ കേരളത്തിന് അര്‍ഹമായ സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാവാത്തതുള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനോട് കാണിക്കുന്ന വിവേചനത്തിനെതിരെയാണ് ഇടതുമുന്നണിയുടെ മാര്‍ച്ചും, ധര്‍ണ്ണയും. രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് സമര പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിലും, ജില്ലകളില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നിലുമാണ് സമരം സംഘടിപ്പിക്കുന്നത്. രാജ്ഭവന് മുന്നില്‍ നടക്കുന്ന പ്രക്ഷോഭം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.

കൊല്ലത്ത് ടി പി രാമകൃഷ്ണന്‍, പത്തനംതിട്ടയില്‍ മാത്യു ടി തോമസ്, ആലപ്പുഴ പി കെ ശ്രീമതി, കോട്ടയം ഡോ. എന്‍ ജയരാജ്, ഇടുക്കി അഡ്വ. കെ പ്രകാശ് ബാബു, എറണാകുളം പി സി ചാക്കോ, തൃശ്ശൂര്‍ കെ.പി രാജേന്ദ്രന്‍, പാലക്കാട് എ വിജയരാഘവന്‍, മലപ്പുറം എളമരം കരീം, കോഴിക്കോട് ശ്രേയാംസ്‌കുമാര്‍, വയനാട് അഹമ്മദ് ദേവര്‍കോവില്‍, കണ്ണൂര്‍ ഇ പി ജയരാജന്‍, കാസര്‍കോട് ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ സമരം ഉദ്ഘാടനം ചെയ്യും.

Latest Stories

സിന്ധുനദീജല കരാര്‍ പുനഃസ്ഥാപിക്കില്ല; വെള്ളം കനാല്‍ നിര്‍മ്മിച്ച് രാജസ്ഥാനിലേക്കെത്തിക്കുമെന്ന് അമിത്ഷാ

ഗവര്‍ണര്‍ പദവിയിലിരിക്കുമ്പോള്‍ പാലിക്കേണ്ട ചില മര്യാദകളുണ്ട്; കാവിക്കൊടിയേന്തിയ ഭാരതാംബ എന്ന ചിത്രം സംഘപരിവാറിന്റേതാണെന്ന് ചെന്നിത്തല

അമേരിക്ക ഇടപെട്ടാല്‍!, ഭീഷണിയുമായി ഇറാന്‍; യുഎസ് ഇടപെടല്‍ എല്ലാവര്‍ക്കും വളരെ അപകടം പിടിച്ചതായിരിക്കുമെന്ന് മുന്നറിയിപ്പ്

'ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല', ദൃശ്യം 3യുടെ പുതിയ അപ്‌ഡേറ്റുമായി മോഹൻലാൽ

'ദേശീയപതാക കാവിയാക്കണം'; വിവാദ പരാമർശത്തിൽ ബിജെപി നേതാവ് എൻ ശിവരാജനെതിരെ പരാതി നൽകി കോൺഗ്രസ്

അനശ്വരയുടെ ചില പെർഫോമൻസുകൾ കണ്ടു, ഒരു കാലത്ത് ഉർവശിയെ കണ്ട് അതിശയിച്ചതുപോലെ : സുരേഷ് ഗോപി

അഹമ്മദാബാദ് വിമാനദുരന്തം; മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഡിജിസിഎ

എന്റെ കരിയർ നശിപ്പിച്ചു, അവസരങ്ങൾ ലഭിക്കുന്നത് നിന്നു; ബാബയുടെ പരാജയം ഉണ്ടാക്കിയ മാറ്റത്തെക്കുറിച്ച് മനീഷ കൊയ്‌രാള

എം ജി രാജമാണിക്യം റവന്യു- ദുരന്ത നിവാരണ സെക്രട്ടറി; ഡോ. വിനയ് ഗോയല്‍ സംസ്ഥാന മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ എംഡി; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

'മൊബൈലുകൾ ബലം പ്രയോ​ഗിച്ച് പിടിച്ചുവാങ്ങി, ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി'; കായലോട്ടെ സദാചാര ​ഗുണ്ടായിസത്തിൽ യുവാവിന്റെ പരാതിയിൽ 5 പേർക്കെതിരെ കേസ്