സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ മൂന്നാറില്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞു. കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്റെ റീജണല്‍ ഓഫീസിന് സമീപത്തെ നാല് വഴിയോര കടകള്‍ മണ്ണിടിഞ്ഞുവീണ് പൂര്‍ണമായും തകര്‍ന്നു. കടകളില്‍ ആളില്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ ദുരന്തനിവാരണ അതോറിറ്റി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
Read more
മൈനിങ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നും തോട്ടം മേഖലയിലെ പുറം ജോലികള്‍ നിര്‍ത്തിവെക്കണമെന്നും നിര്‍ദേശം. അപകട സാധ്യത ഒഴിയും വരെ നിയന്ത്രണം തുടരും. മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ രാത്രി യാത്രയ്ക്കും നിയന്ത്രണമേര്‍പ്പെടുത്തി. മഴക്കെടുതിയെ തുടര്‍ന്ന് തോട്ടം മേഖലയില്‍ ജില്ലയില്‍ രണ്ടു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.







