വിവാദങ്ങൾക്കിടയിൽ തൃശൂർ മേയറായി ഡോ. നിജി ജസ്റ്റിൻ സത്യപ്രതിജ്ഞ ചെയ്തു. ഡിസിസി വൈസ് പ്രസിഡന്റ് ഡോ.നിജി ജസ്റ്റിൻ തൃശൂർ മേയറായത് തൃശൂര്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്ക് ഇടയാക്കിയിരുന്നു. ആരെയും ഒഴിവാക്കിയിട്ടില്ലെന്നും തീരുമാനം തൃശൂർ നിവാസികൾക്കുള്ള ക്രിസ്മസ് പുതുവത്സര സമ്മാനമാണെന്നും ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു. സത്യപ്രതിജ്ഞ ചെയ്ത നിജി ജസ്റ്റിനെ കോൺഗ്രസ് നേതാക്കൾ ഷാളണിയിച്ചും തലയിൽ കിരീടം ചൂടിയുമാണ് സ്വീകരിച്ചത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം നിജി ജസ്റ്റിനെ മേയർ കോട്ടണിയിച്ചു. 35വോട്ടുകൾക്കാണ് നിജി ജസ്റ്റിൻ വിജയിച്ചത്.
രാവിലെ മുതൽ തുടങ്ങിയ രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിലാണ് നിജി ജസ്റ്റിൻ മേയറായി സത്യപ്രതിജ്ഞ ചെയ്തത്. മൂന്നുപേരുകളാണ് കോൺഗ്രസ് ഈ സ്ഥാനത്തേക്ക് ചർച്ച ചെയ്തിരുന്നത്. ലാലി ജെയിംസ്, നിജി ജസ്റ്റിൻ, സുബി ബാബു എന്നിവരുടേതായിരുന്നു. ലാലി ജെയിംസ് മേയറാവുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അപ്രതീക്ഷിതമായാണ് നിജി ജസ്റ്റിനെ മേയറായി ഡിസിസി പ്രസിഡൻ്റ് തീരുമാനിച്ചത്.
Read more
നിജി ജസ്റ്റിനെ മേയറായി തീരുമാനിച്ചതോടെ കൗൺസിലർ ലാലി ജെയിംസ് രംഗത്തെത്തി. പാർട്ടിക്കെതിരെ ഗുരുതര ആരോപണമാണ് ലാലി ജെയിംസ് ഉന്നയിച്ചത്. പ്രതിഷേധങ്ങൾക്കിടയിൽ ലാലി ജെയിംസ് വോട്ട് ചെയ്യാനെത്തുമോ എന്നായിരുന്നു ആശങ്ക. പിന്നീട് അനിശ്ചിതത്വം അവസാനിപ്പിച്ച് ലാലി ജയിംസ് വോട്ട് ചെയ്തു. ലാലി ജെയിംസും 2 സ്വതന്ത്ര കൗൺസിലർമാരും കോൺഗ്രസിനാണ് വോട്ട് ചെയ്തത്. കോണ്‍ഗ്രസിന് വോട്ട് ചെയ്ത ലാലി ജെയിംസ് തൻ്റെ പാർട്ടിക്കെതിരെയുള്ള പ്രതിഷേധത്തിൽ നടപടി വന്നാൽ പരസ്യപ്രതികരണം നടത്തുമെന്ന് പ്രതികരിച്ചു







