നിരത്തില്‍ നിന്നും കോടികള്‍ വാരി കെഎസ്ആര്‍ടിസി; തിങ്കളാഴ്ചത്തെ ടിക്കറ്റ് വരുമാനം 7.44 കോടി

നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തികൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസിക്കു വീണ്ടും റെക്കോര്‍ഡ് കളക്ഷന്‍. തിങ്കളാഴ്ച ഒരു ദിവസത്തെ കളക്ഷന്‍ 7.44 കോടി രൂപയാണ്. ഇതു അടുത്തകാലത്ത് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. തിരുവനന്തപുരം മേഖല 1.69 കോടി രൂപ ഈ ദിനം കോര്‍പറേഷന് വരുമാനം നേടിക്കൊടുത്തു. പുതുവല്‍സരത്തിന് ശേഷം കെഎസ്ആര്‍ടിസി നേടിയ ഭീമമായ കളക്ഷന്‍ തുകയാണിത്.

കഴിഞ്ഞ ഡിസംബറില്‍ മൂന്നു തവണയും കെഎസ്ആര്‍ടിസിയുടെ ആകെയുള്ള വരുമാനം ഏഴു കോടി കടന്നിരുന്നു. ഡിസംബര്‍ 4- 6,96,52,529 രൂപ, 23- 7,18,27,611 രൂപ, 24-7,01,77,358 രൂപ, 11- 7,00,42,080 രൂപ എന്നിങ്ങനെയായിരുന്നു കളക്ഷന്‍ വരുമാനം. ഡിസംബറില്‍ അഞ്ചു തവണയാണ് വരുമാനം ഒരു കോടി 50 ലക്ഷം കടന്നത്. കെഎസ്ആര്‍ടിസിയുടെയും ജന്റം ബസുകളുടെയും ഒരുമിച്ചുള്ള വരുമാനമാണിത്.