പത്തനംതിട്ടയില്‍ കെഎസ്ആര്‍ടി ബസും ലോറിയും കൂട്ടിയിടിച്ചു; 21 പേര്‍ക്ക് പരിക്ക്

പത്തനംതിട്ട അടൂരില്‍ കെഎസ്ആര്‍ടി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഏനാത്ത് പുതുശ്ശേരിയില്‍ വെച്ച് രാത്രി പന്ത്രണ്ടരയോടെയായിരുന്നു അപകടം. 21 പേര്‍ക്ക് പരിക്കേറ്റു. ഇവരെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോട്ടയത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. എതിര്‍വശത്ത് വനന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ടെത്തിയ ബസ് ലോറിയില്‍ ഇടിക്കുകയായിരുന്നു. ബസ് ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടം ഉണ്ടാകാനിടയാക്കിയതെന്നാണ് സംശയം.

ഫയര്‍ഫോഴ്‌സ് എത്തിയാണ് ബസിന്റെ ഡ്രൈവറെയും മുന്‍ സീറ്റിലുണ്ടായിരുന്നവരെയും പുറത്തേക്കിറക്കിയത. ആശുപത്രിയില്‍ പ്രവോശിപ്പിച്ചവരുടെ ആരോഗ്യ നില ഗുരുതരമല്ലെന്നാണ് വിവരം.