കെ.പി.സി.സി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു; വി.ടി ബൽറാം അടക്കം നാല് വൈസ് പ്രസിഡന്റുമാർ

കെപിസിസി ഭാരവാഹി പട്ടിക കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. നാല് വൈസ് പ്രസിഡന്റുമാർ, 23 ജനറൽ സെക്രട്ടറിമാർ, 28 നിർവാഹക സമതി അം​ഗങ്ങൾ എന്നിങ്ങനെയാണ് ഭാരവാഹി പട്ടിക. അഡ്വ. പ്രതാപ ചന്ദ്രനാണ് ട്രഷറർ.

എൻ.ശക്തൻ, വി.ടി. ബൽറാം, വി.ജെ.പൗലോസ്, വി.പി. സജീന്ദ്രൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. 23 ജനറൽ സെക്രട്ടറിമാരിൽ മൂന്ന് പേർ മൂന്ന് വനിതകളാണ്. ദീപ്തി മേരി വർഗീസ്, കെ.എ തുളസി, അലിപ്പറ്റ ജമീല എന്നിവരാണ് വനിതാ ജനറൽ സെക്രട്ടറിമാർ.

എ.എ. ഷുക്കൂർ, ഡോ. പ്രതാപവർമ തമ്പാൻ, അഡ്വ. എസ്. അശോകൻ, മരിയപുരം ശ്രീകുമാർ, കെ.കെ. എബ്രഹാം, സോണി സെബാസ്റ്റിയൻ, അഡ്വ. കെ. ജയന്ത്, അഡ്വ. പി.എം. നിയാസ്, ആര്യാടൻ ഷൗക്കത്ത്, സി. ചന്ദ്രൻ, ടി.യു. രാധാകൃഷ്ണൻ, അഡ്വ. അബ്ദുൽ മുത്തലിബ്, ജോസി സെബാസ്റ്റിയൻ, പി.എ. സലിം, അഡ്വ. പഴകുളം മധു, എം.ജെ. ജോബ്, കെ.പി. ശ്രീകുമാർ, എം.എം. നസീർ, ജി.എസ്. ബാബു, ജി. സുബോധൻ എന്നിവരാണ് മറ്റ് ജനറൽ സെക്രട്ടറിമാർ.

പദ്മജ വേണുഗോപാലിനെയും ഡോ. പി. ആർ സോനയെയും നിർവ്വാഹക സമിതിയിൽ ഉൾപ്പെടുത്തി. അനിൽ അക്കര, ജോയ്തികുമാർ ചാമക്കാല, ഡി സുഗതൻ എന്നിവരെയും നിർവ്വാഹക സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിമതസ്വരം ഉയർത്തിയ എ വി ​ഗോപിനാഥിനെ പട്ടികയിൽ നിന്ന് ഒഴിവാക്കി.