കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. രതികുമാർ രാജിവെച്ചു, സി.പി.എമ്മിൽ ചേരും

 

കെപിസിസി ജനറൽ സെക്രട്ടറി കെ.പി അനിൽ കുമാറിന് പിന്നാലെ കോൺഗ്രസിൽ വീണ്ടും രാജി. കെപിസിസി ജനറൽ സെക്രട്ടറി ജി രതികുമാറാണ് രാജിവെച്ചത്. സിപിഎമ്മിൽ ചേരുമെന്ന് രാജിപ്രഖ്യാപനത്തിന് ശേഷം കൊല്ലത്ത് നിന്നുള്ള കോൺഗ്രസ് നേതാവ് രതികുമാർ അറിയിച്ചു. കഴിഞ്ഞ രണ്ടര വർഷത്തോളം കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന രതികുമാർ അതിന് മുമ്പ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.

കൂടുതൽ നേതാക്കൾ കോൺഗ്രസ് വിടുമെന്ന് ഇന്നലെ അനിൽകുമാർ പറഞ്ഞിരുന്നു. രതികുമാർ എകെജി സെന്ററിലേക്ക് വൈകിട്ട് എത്തിച്ചേരുമെന്നാണ് വിവരം മുതിർന്ന നേതാക്കളായ കോടിയേരി ബാലകൃഷ്ണൻ, എകെ ബാലൻ പികെ ശ്രിമതി, അടക്കമുള്ളവർ എകെജി സെന്ററിലെത്തിയിട്ടുണ്ട്.