കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് കത്തി; ഉള്ളിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു; മൂന്നു ജീവനക്കാര്‍ക്ക് പരിക്ക്

ആംബുലന്‍സ് ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് കത്തി രോഗി വെന്തുമരിച്ചു. കോഴിക്കോട് നഗരത്തിലുണ്ടായ ദാരുണാപകടത്തില്‍ നാദാപുരം സ്വദേശി സുലോചന(57) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം.

മലബാര്‍ മെഡിക്കല്‍ കോളജില്‍നിന്ന് ശസ്ത്രക്രിയയ്ക്കായി സുലോചനയെ മിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന മൂന്ന് ജീവനക്കാര്‍ റോഡിലേക്ക് തെറിച്ചുവീണു.

ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ആംബുലന്‍സില്‍ കുടുങ്ങിപ്പോയ സുലോചനയെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. വൈദ്യുതി പോസ്റ്റിലിടിച്ച ആംബുലന്‍സ് തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു,

Read more

കനത്ത മഴ അപകടത്തിനു കാരണമായതായി പോലീസ് പറഞ്ഞു. അപകടത്തെ തുടര്‍ന്ന് സമീപത്തെ കടയിലേക്കും തീ പടര്‍ന്നു. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.