കോടിയേരിക്ക് പകരക്കാരൻ വേണ്ടെന്ന് സെക്രട്ടേറിയറ്റ് തീരുമാനം

ചികിത്സാർത്ഥം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവധിയിൽ പ്രവേശിച്ച സാഹചര്യത്തിൽ പകരം ചുമതല ആർക്കും നൽകേണ്ടെന്ന് സി പി ഐ എം തീരുമാനിച്ചു. ഇന്ന് രാവിലെ ചേർന്ന് സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. നിലവിലെ സംഘടനാ സംവിധാനത്തിൽ മാറ്റം വരുത്തേണ്ടെന്നാണ് സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.

ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നതിന് വേണ്ടിയാണ് കോടിയേരി ഒരു മാസത്തെ അവധിക്കായി അപേക്ഷ നൽകിയത്. ഇന്നലെ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ മുതിർന്ന നേതാവ് എം വി ഗോവിന്ദൻ മാഷിന് താത്കാലികമായി സെക്രട്ടറിയുടെ ചുമതല നൽകുമെന്ന് വാർത്ത പരന്നിരുന്നു. ഇതിൽ വ്യക്തത വരുത്തി കൊണ്ടാണ് സംസ്ഥാന സെക്രെട്ടറിയറ്റ് ഇന്ന് തീരുമാനമെടുത്തത്. അതിനിടെ ചികിത്സക്കായി കോടിയേരി ബാലകൃഷ്ണൻ വിദേശത്തേക്ക് പോകുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.

Latest Stories

തമിഴിലും തെലുങ്കിലും ജാതി മുഖ്യം, മലയാള സിനിമ കണ്ട് പഠിക്കണം..; ചര്‍ച്ചയായി സമുദ്രക്കനിയുടെ പരാമര്‍ശം

ചരിത്രനേട്ടവുമായി കൊച്ചി വാട്ടര്‍ മെട്രോ; ഒരു വര്‍ഷം കൊണ്ട് 20 ലക്ഷം യാത്രക്കാര്‍; 10 ടെര്‍മിനലുകളിലായി ആറു റൂട്ടിലേക്ക് സര്‍വീസുകള്‍

ഐപിഎല്‍ 2024: 'സ്പിന്നിനെതിരെ ഭൂലോക തോല്‍വി'; വിമര്‍ശനങ്ങളോട് പ്രതികരിച്ച് കോഹ്‌ലി

'വര്‍ഗീയ ടീച്ചറമ്മ', ശശികല ടീച്ചറേതാ, ഷൈലജ ടീച്ചറേതായെന്ന് മനസിലാകുന്നില്ല; വടകരയിലെ ''കാഫിര്‍' പരാമര്‍ശത്തില്‍ ആഞ്ഞടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ടി20 ലോകകപ്പ് 2024: ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

മുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

IPL 2024: നിയന്ത്രണം വിട്ട് കോഹ്‌ലി, സീനിയര്‍ താരത്തെ സഹതാരങ്ങള്‍ക്ക് മുന്നിലിട്ട് അപമാനിച്ചു

IPL 2024: 'വിരാട് കോഹ്ലിയെക്കാള്‍ മികച്ചവന്‍': 22 കാരന്‍ ബാറ്ററെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ താരം

കെജ്‌രിവാളിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും; സന്ദർശനത്തിന് ഭാര്യയ്ക്ക് അനുമതി നൽകാതെ തിഹാർ ജയിൽ അധികൃതർ

കേരളത്തില്‍ അന്തരീക്ഷ താപനില കുതിച്ചുയരുന്നു; അംഗണവാടികളുടെ പ്രവര്‍ത്തനം നിര്‍ത്തി