കൊച്ചി കോർപറേഷൻ തിരഞ്ഞെടുപ്പ്: കോൺഗ്രസിന്റെ ആദ്യ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

കൊച്ചി  കോർപറേഷൻ തിരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസിന്റെ ആദ്യ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. ഇന്ന് പ്രഖ്യാപിച്ച 40 പേരിൽ 22 പേർ വനിതകളാണ്. യു‍ഡിഎഫ് വിജയിച്ചാൽ മേയർ സ്ഥാനത്തേക്ക് സാധ്യത കൽപ്പിക്കപ്പെടുന്ന മൂന്നു സ്ഥാനാർഥികൾ ആദ്യ പട്ടികയിലുണ്ട്. ദീപ്തി മേരി വർഗീസും സീനാ ഗോകുലനും ഷൈനി മാത്യുവുമാണ് ആ മൂന്നു പേർ.

ജനറൽ വിഭാഗത്തിൽ വരുന്ന സ്റ്റേഡിയം ഡിവിഷനിൽ ദീപ്തി മേരി വർഗീസും പുതുക്കലവട്ടത്ത് സീനാ ഗോകുലനും ഫോർട്ട് കൊച്ചിയിൽ ഷൈനി മാത്യുവും മത്സരിക്കും. ബാക്കിയുള്ള ഡിവിഷനിലെ സ്ഥാനാർഥികളെ കൂടി ഉടൻ പ്രഖ്യാപിക്കുമെന്ന് ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് വ്യക്തമാക്കി. മേയർ സ്ഥാനത്തേക്ക് സാധ്യത കൽപ്പിക്കപ്പെടുന്ന വി.കെ.മിനിമോള്‍, മാലിനി കുറുപ്പ് തുടങ്ങിയവരുടെ പേരുകൾ അടുത്ത പട്ടികയിൽ ഉണ്ടാകുമെന്നാണ് വിവരം.

കോൺഗ്രസ് ആദ്യ സ്ഥാനാർഥി പട്ടിക (40)

ഫോർട്ട് കൊച്ചി – ഷൈനി മാത്യു
എരവേലി – റഹീന റഫീഖ്
കൈപ്പാലം – കെ.എ.മനാഫ്
കരുവേലിപ്പടി – കവിത ഹരികുമാർ
ഐലൻഡ് നോർത്ത് – ആന്റണി കുരീത്തറ
എറണാകുളം സൗത്ത് – കെ.വി.പി.കൃഷ്ണകുമാർ
ഗാന്ധിനഗർ – നിർമല രാജപ്പൻ

എറണാകുളം സെൻട്രൽ – മനു ജേക്കബ്
എറണാകുളം നോർത്ത് – ടൈസൻ മാത്യു
കലൂർ സൗത്ത് – എം.ജി.അരിസ്റ്റോട്ടിൽ
അയപ്പൻകാവ് – ദീപക് ജോയി
പൊറ്റക്കുഴി – അഡ്വ. സറീന ജോർജ്
എളമക്കര സൗത്ത് – വി.ആർ.സുധീർ
എളമക്കര നോർത്ത് – അഡ്വ. രഞ്ജിനി ബേബി
പുതുക്കലവട്ടം – സീന ഗോകുലൻ
കുന്നുംപുറം – പ്രിയ രാജേഷ്
പോണേക്കര – നിമ്മി മറിയം

ദേവൻകുളങ്ങര – കെ.എ.വിജയകുമാർ
സ്റ്റേഡിയം – ദീപ്തി മേരി വർഗീസ്
പാടിവട്ടം – ഷൈബി സോമൻ
വെണ്ണല– സാബു കോരോത്ത്
ചക്കരപ്പറമ്പ് – അഡ്വ. പി.എം.നസീമ
ചളിക്കവട്ടം – ബിന്ദു വിജു
എളംകുളം – പി.ഡി.നിഷ
പൊന്നുരുന്നി – എം.എക്സ്.സെബ്സ്റ്റ്യൻ
പൂണിത്തുറ – സേവ്യർ പി.ആന്റണി

പനമ്പിള്ളി നഗർ – ആന്റണി പൈനുംതറ
പെരുമാനൂർ – കെ.എക്സ്. ഫ്രാൻസിസ്
കോന്തുരുത്തി – അഭിഷേക് കെ.എസ്.
ഐലൻഡ് നോർത്ത് – ഷക്രിത സുരേഷ് ബാബു
ക‍ടേഭാഗം – മോളി ഉദയൻ
പള്ളുരുത്തി ഈസ്റ്റ് – നീതു തമ്പി
പള്ളുരുത്തി കച്ചേരിപ്പടി – എൻ.ആർ.ശ്രീകുമാർ

Read more

നമ്പ്യാപുരം – ഷീജ പടിപ്പുരയ്ക്കൽ
പള്ളുരുത്തി – ഗീത പ്രഭാകരൻ
പുല്ലാർദേശം– മഞ്ജു എസ്.ബാബു
തട്ടേഭാഗം – ജാൻസി ജോസഫ്
തോപ്പുംപടി – ജോസഫ് സുമിത്
മൂലംകുഴി – ഷൈല തദേവൂസ്
നസ്രേത്ത് – കെ.എസ്.പ്രമോദ്