കെ.എം ഷാജിക്ക് എതിരായ വധഭീഷണി; അതീവ ​ഗൗരവം, കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്ന് കുഞ്ഞാലിക്കുട്ടി

Advertisement

കെ.എം ഷാജി എം.എൽ.എക്കെതിരായ വധഭീഷണി അതീവ ​ഗൗരവുമുള്ളതാണെന്നും കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി.

കേന്ദ്ര ഏജൻസികൾക്ക് മാത്രമേ ഇത്തരം വിഷയങ്ങളിൽ ​ഗൂഢാലോചന പുറത്ത് കൊണ്ടുവരാൻ കഴിയൂ എന്നും എങ്കിൽ മാത്രമേ നിഷ്‌പക്ഷവും നീതിപൂർണവുമായ അന്വേഷണം സാദ്ധ്യമാവുകയുള്ളൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാഷ്ട്രീയമായി എതിർ ചേരിയിലുള്ളവരെ ഉന്മൂലനം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ ജനാധിപത്യത്തിന് തന്നെ ഭീഷണിയാണെന്നും കുഞ്ഞാലിക്കുട്ടി കുട്ടിച്ചേർത്തു.

തന്നെ കൊലപ്പെടുത്താൻ മുംബൈ ​ഗുണ്ടാസംഘത്തിന് 25 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയെന്നാണ് കെ.എം ഷാജി പരാതി നൽകിയത്.

കണ്ണൂരിലെ പാപ്പിനിശേരി ഗ്രാമത്തിൽ നിന്നാണ് ഗൂഢാലോചന നടന്നതെന്നും പുറത്ത് വന്ന ഓഡിയോ ക്ലിപ്പിൽ വധ ഗൂഢാലോചന വ്യക്തമായിട്ടുണ്ടെന്നും കെ.എം ഷാജി പറയുന്നു.‌